topbanner
Thursday November 23rd, 2017 - 8:55:am
topbanner
Breaking News

ഓണത്തിന് ഒരു മുറം പച്ചക്കറി: കോട്ടയം ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതി

suvitha
ഓണത്തിന് ഒരു മുറം പച്ചക്കറി: കോട്ടയം ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതി

കോട്ടയം: ഓണത്തിന് ആവശ്യമായ പച്ചക്കറി വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടാതെ വീടുകളില്‍ നെല്ല് ഉല്പാദിപ്പിക്കുന്നതിന് ഓണത്തിന് ഒരു പറ നെല്ലും എന്ന പരിപാടിയും നടപ്പിലാക്കുന്നുണ്ട്. ഇതിനായി 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്ല് കൃഷി ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിത്ത് വിതരണവും വിതയും പൂര്‍ത്തിയായി.

കരനെല്ല് കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപ കര്‍ഷകര്‍ക്ക് നല്‍കും. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് 2500 രൂപയും ഡ്രിപ്പ്-വിക്ക് ജലസേചന സംവിധാനം ഒരുക്കുന്നതിന് 2000 രൂപയും പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് 10,000 രൂപയും തരിശു നിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപയും 5 ഹെക്ടറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75,000 രൂപ വീതവും ധനസഹായം നല്‍കും.

കാര്‍ഷിക കൂട്ടായ്മകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയ്ക്ക് നേഴ്‌സറികള്‍ തുടങ്ങുന്നതിനും പെര്‍ട്ടിഗേഷന്‍ യൂണിറ്റ് സീറോ എനര്‍ജി കൂള്‍ ചേമ്പര്‍, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ വിതരണം മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതികള്‍ നടപ്പിലാക്കും.

Read more topics: kottayam, onam, vegetables, project,
English summary
Kottayam district has a project worth Rs 98 lakh for onam
topbanner topbanner

More News from this section

Subscribe by Email