Sunday September 23rd, 2018 - 2:08:pm
topbanner

വിഷമില്ലാത്ത പച്ചക്കറി കളക്‌ട്രേറ്റിലും

NewsDesk
വിഷമില്ലാത്ത പച്ചക്കറി കളക്‌ട്രേറ്റിലും

ആലപ്പുഴ: വിഷം തളിക്കാത്ത ജൈവപച്ചക്കറി വിപണനം കളക്‌ട്രേറ്റിലും തുടങ്ങി. ഈ ഓണക്കാലത്ത് ആരോഗ്യ ദായകമായ പച്ചക്കറികള്‍ ഓരോ വീട്ടിലും ഉല്‍പ്പാദിപ്പിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്കായി ജൈവപച്ചക്കറി വില്‍പ്പന ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. കളക്‌ട്രേറ്റില്‍ നടന്ന ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.കൃഷ്ണകുമാരി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയും ഹൂസൂര്‍ ശിരസ്തദാറുമായ വി.എസ്.ജയപ്രകാശ് കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു. സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ശേഖരിക്കുന്ന വിഷ രഹിത പച്ചക്കറികള്‍ കളക്‌ട്രേറ്റില്‍ തന്നെയുള്ള ആര്‍.ടി.ഓ ഓഫീസിനുപിന്നിലുള്ള പോര്‍ച്ചില്‍ വച്ചാണ് വില്‍പ്പന നടത്തുക. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ ജീവനക്കാര്‍ക്ക് ജൈവപച്ചക്കറികള്‍ ലഭിക്കും. ജുനിയര്‍ സൂപ്രണ്ട് എസ്.സജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് വിപണനം.

മാളൂട്ടി ചിത്രത്തിനായി ഷൂട്ട് ചെയ്ത കുളിമുറി രംഗങ്ങള്‍ വാട്‌സ്അപ്പില്‍

നടിയുടെ വസ്ത്രം വലിച്ചുകീറിയ ദൈവം സാക്ഷി സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

കണ്ണൂരില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

English summary
ve market collectorate alappuzha
topbanner

More News from this section

Subscribe by Email