Friday November 16th, 2018 - 9:25:am
topbanner

സമരം ശക്തമാക്കി വയല്‍ കിളികള്‍ ; സി പി.എമ്മിനെ പ്രതിരോധത്തിലാക്കി കീഴാറ്റൂര്‍ സമരം

rajani v
 സമരം ശക്തമാക്കി വയല്‍ കിളികള്‍ ; സി പി.എമ്മിനെ പ്രതിരോധത്തിലാക്കി കീഴാറ്റൂര്‍ സമരം

തളിപ്പറമ്പ്: ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി വയല്‍ കിളികള്‍ . അവസാന ശ്വാസം വരെ പോരാടാനാണ് വയല്‍ കിളി സംഘടനയുടെ തീരുമാനം. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ച് തുഗ്ലക്ക് പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

കീഴാറ്റൂരിലെ മണ്ണില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ കൈയ്യിലേന്തി പ്രകടനമായാണ് സമരസമിതി പ്രവര്‍ത്തകര്‍ സെമിനാറിനെത്തിയത്. ബൈപ്പാസ് റോഡ് കടന്നു പോകുന്ന കൂടുതല്‍ മേഖലയിലെ നാട്ടുകാരെ സംഘടി പ്പിച്ച് സമരം ശക്തമാക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം.

 

Read more topics: vayalkkili, strike, keezhattoor
English summary
vayalkkili strike keezhattoor
topbanner

More News from this section

Subscribe by Email