Tuesday October 23rd, 2018 - 2:33:am
topbanner
Breaking News

തൃശൂര്‍: വരന് പ്രായമായില്ലെന്ന് വധുവിന്‍െ്‌റ അച്ഛന്‍െ്‌റ പരാതി: വിവാഹം നടത്തിയവര്‍ 'അകത്ത്'

NewsDesk
തൃശൂര്‍: വരന് പ്രായമായില്ലെന്ന് വധുവിന്‍െ്‌റ അച്ഛന്‍െ്‌റ പരാതി:  വിവാഹം നടത്തിയവര്‍ 'അകത്ത്'

തൃശൂര്‍: സമുദായത്തിന്റെ പിന്‍ബലത്തില്‍ വിവാഹിതരായ സര്‍ട്ടിഫിക്കറ്റുമായി സ്‌റ്റേഷനിലെത്തിയ വധൂവരന്മാര്‍ക്കെതിയും വിവാഹം നടത്തി കൊടുത്ത പട്ടികജാതി സമുദായ പ്രതിനിധികള്‍ക്കെതിരെയും അന്തിക്കാട് പോലീസ് കേസെടുത്തു.

വരനുംചെമ്മാപ്പിള്ളി സ്വദേശിയുമായ തച്ചംപ്പിള്ളി പ്രതി ലാല്‍ (20) പിതാവ് പ്രഭാകരന്‍, ഭാര്യ, സമുദായ പ്രതിനിധികളായ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പാട് സ്വദേശിയായ വധു.എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്.

പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായെങ്കിലും വരന് 20 വയസ് മാത്രമെ ആയിട്ടുള്ളു. പുരുഷന് പ്രായപൂര്‍ത്തിയാകണമെങ്കില്‍ 21 വയസ് ആകണമെന്ന നിയമം പ്രതികളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു വെങ്കിലും മകളെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ പരാതിക്കാരനായ പിതാവ് തയ്യാറായില്ല.

തുടര്‍ന്ന് വരന്റെ ബന്ധുവിന്റെ ചുമതലയില്‍ പെണ്‍കുട്ടിയെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് പോലിസ് മാറ്റി. അനധികൃതവിവാഹം നടത്തി കൊടുത്ത സമുദായ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തതായും ഇരുവര്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാകുമെന്നും സ്‌റ്റേഷന്‍ എസ് എച്ച് ഒ പി കെ മനോജ് കുമാറും, എസ് ഐ എസ് ആര്‍ സനീഷും പറഞ്ഞു.

Read more topics: thrissur, marriage, case,
English summary
varanu praayamaayillennu vadhuvinte achante parathi
topbanner

More News from this section

Subscribe by Email