Sunday November 18th, 2018 - 5:08:am
topbanner

വളപട്ടണം സഹകരണ ബാങ്കില്‍ 10 കോടിരൂപയുടെ അഴിമതി; കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

NewsDesk
വളപട്ടണം സഹകരണ ബാങ്കില്‍ 10 കോടിരൂപയുടെ അഴിമതി; കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാര്‍ അറസ്റ്റില്‍. തിരിമറിയെ തുടര്‍ന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.

അറസ്റ്റിലായവരില്‍ മുന്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. രണ്ടുവര്‍ഷമായി തുടരുന്ന അന്വേഷണത്തിന്റെ ഒടുവിലാണ് അറസ്റ്റ് വന്നിരിക്കുന്നതെന്ന് കണ്ണൂര്‍ ഡിവൈഎസ്പി നല്‍കുന്ന വിവരം

ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും നേതാക്കളുമാണ് അറസ്റ്റിലായത്.

2012 മുതലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു. കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു.

ബാങ്കില്‍ ലോണിനു വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ വില പത്തിരട്ടിയിലധികം വര്‍ധിപ്പിച്ചു കാണിച്ച് ലോണ്‍ നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്.
3.6 കോടി രൂപയാണ് ലോണ്‍ നല്‍കി ക്രമക്കേടു നടത്തിയത്. പണയപ്പെടുത്തിയിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവിടുന്നെടുത്ത് മറ്റു ബാങ്കുകള്‍ക്കു നല്‍കി 1.69 കോടിയുടെ തട്ടിപ്പു നടത്തിയതായും കണ്ടെത്തിയിരുന്നു.

അതോടൊപ്പം ബ്ലാങ്ക് ചെക്കിന്റെ അടിസ്ഥാനത്തില്‍ സ്വന്തക്കാര്‍ക്കുവേണ്ടി ലോണ്‍ നല്‍കിക്കൊണ്ട് ഒന്നരക്കോടി രൂപയുടെ അഴിമതിയും നടത്തിയിട്ടുണ്ട്. ഇങ്ങനെ പലരീതിയിലാണ് 10 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നത്.

സഹകരണ ഓഡിറ്റിങ് വിഭാഗം പലതവണ ഇക്കാര്യത്തിലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേത്തുടര്‍ന്ന് ശക്തമായ നടപടികള്‍ എടുത്തതിനെത്തുടര്‍ന്ന് പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ വളപട്ടണം സഹകരണ ബാങ്കിൽ പത്തുകോടിയുടെ അഴിമതി: 14 പേർ അറസ്റ്റിൽ

കണ്ണൂര്‍; കെഎസ്ഇബി ജീവനക്കാരന്‍ എസ്ബിടി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു; കൈയ്യില്‍ 5 ലക്ഷം രൂപ

 

Read more topics: valapattanam, bank, corruption, arrest,
English summary
valapattanam service co-operative bank corruption case 14 staff arrest
topbanner

More News from this section

Subscribe by Email