Wednesday November 14th, 2018 - 6:32:am
topbanner

കണ്ണൂര്‍ വാഹനാപകടം; മരിച്ചവര്‍ വിനോദയാത്രയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍

NewsDesk
കണ്ണൂര്‍ വാഹനാപകടം; മരിച്ചവര്‍ വിനോദയാത്രയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍

കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍. വടകരയില്‍ നിന്നു മൈസൂരിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ ആഷിക്, മിനാസ്, യാസിന്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

അമിതവേഗതയിലെത്തിയ ലോറി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ 3.10 ഓടെ വീരാജ്‌പേട്ട പെരുമ്പാടി ചെക്ക്‌പോസ്റ്റിനു സമീപമായിരുന്നു അപകടം. കര്‍ണാടകത്തില്‍ നിന്നു ഇരിട്ടിയിലേക്കു ചുക്ക് കയറ്റിവരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്.

കോളജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥികള്‍ രണ്ടു ദിവസത്തേക്ക് ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കു പോയതായിരുന്നു. ബുധനാഴ്ച അര്‍ധരാത്രി 12 ഓടെയാണ് ഇവര്‍ വടകരയില്‍ നിന്നു യാത്രപുറപ്പെട്ടത്.

കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളുടെ പ്രയത്‌നത്തിനുശേഷമാണ് പുറത്തെടുത്തത്.kannur-makoottama-acident

വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കല്‍; ആലുവ യുസി കോളേജ് അധ്യാപിക പിടിയില്‍

ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

English summary
3 vadakara students killed in road accident at Makkoottam Churam in Kannur
topbanner

More News from this section

Subscribe by Email