Tuesday November 13th, 2018 - 6:07:am
topbanner

അപകടം കെണിയായി വടകര റെയിൽവേ പ്ലാറ്റ് ഫോം

rajani v
അപകടം കെണിയായി വടകര റെയിൽവേ പ്ലാറ്റ് ഫോം

വടകര റെയിവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ അപകടം കെണിയാകുകയാണ്. മഴപെയ്യുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് കുടചൂടി മാത്രമേ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ സാധിക്കു. ചോര്‍ന്നൊലിക്കുന്ന വെള്ളം വീഴുന്ന പ്ലാറ്റ് ഫോമില്‍ ജീവന്‍ പണം വച്ചാണ് യാത്രക്കാര്‍ കടന്ന് പോകുന്നത്.

ഈ പ്ലാറ്റ് ഫോമിലൂടെ കടന്ന് പോകുമ്പോള്‍ ഭാഗ്യം ഉണ്ടെങ്കില്‍ രക്ഷപ്പെടാം കാല്‍ ഒന്ന് സ്ലിപ്പായാല്‍ നേരെ ട്രാക്കിലെത്തും അതാണ് ഇവിടുത്തെ അവസ്ഥ. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത് .ട്രെയിന്‍ വരുമ്പോള്‍ യാത്രക്കാര്‍ ചോര്‍ന്നൊലിക്കുന്ന വെളളം വീഴുന്ന പ്ലാറ്റ് ഫോമിലൂടെ വളരെ ബുദ്ധിമുട്ടിയാണ് ഓടുന്നത്. എന്നാല്‍ ഈ ദുരവസ്ഥക്കുനേരെ അധികാരപ്പെട്ടവര്‍ കണ്ണടയ്ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 

 

 

Read more topics: vadakara, plateform, accidents, trap
English summary
vadakara plateform accidents trap
topbanner

More News from this section

Subscribe by Email