Sunday June 24th, 2018 - 11:43:pm
topbanner
Breaking News

ചായ കുടിച്ച കടയിൽ വിലയിൽ തർക്കം: കസ്റ്റഡിയിലായാൾക്ക് ലോട്ടറിയടിച്ചു

NewsDesk
ചായ കുടിച്ച കടയിൽ വിലയിൽ തർക്കം: കസ്റ്റഡിയിലായാൾക്ക് ലോട്ടറിയടിച്ചു

ചായ കുടിച്ച കടയിൽ വിലയിൽ തർക്കത്തെത്തുടർന്ന് കസ്റ്റഡിയിലായാൾക്ക് ലോട്ടറിയടിച്ചു വടകരയിലാണ് സംഭവം, ഭാഗ്യം പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് എത്തിയത്. വടകരയിലെ പ്രമുഖ ബേക്കറി ഹോട്ടലിൽ ചായ കുടിക്കാൻ പോയ ലോട്ടറി വിൽപ്പനക്കാരൻ എളമ്പിലാട്ടെ മുരളീധരനും സുഹുർത്തിന്നും ഗ്ലാസിലും കപ്പിലുമായി ചായ നൽകിയത്. ഗ്ലാസിലെ ചായക്ക് പത്ത് രൂപയും കപ്പ് ചായക്ക് ഒൻപത് രൂപയും ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധിച്ച് ശബ്ദമുണ്ടാക്കിയതിനാൽ ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു

ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 9 മണിയോടെ വടകര പോലീസ്ഇ ദ്ദേഹത്തെകസ്റ്റെഡിയിലെടുത്തു. ബുധനാഴ്ച 1 മണിയോടെയാണ് ജാമ്യം കിട്ടിയത്. പ്രശ്നങ്ങൾക്കിടയിൽ ഏതാനും ലോട്ടറി ടിക്കറ്റുകൾ വിൽക്കാൻ കഴിയാതെ പോക്കറ്റിലായതിന്റെ വിഷമത്തിലായിരുന്നു മുരളീധരൻ എന്നാൽ ജാമ്യത്തിലിറങ്ങി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ്' മുപ്പത്തിയാറായിരം രൂപ ഇദ്ദേഹത്തിന്റെ കൈവശമുള്ള ടിക്കറ്റിനടിച്ച വിവരം അറിയുന്നത് 'അനീതിക്കെതിരെ പോരാടി' ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്നെങ്കിലും ആയിരങ്ങൾ ലഭിച്ച സന്തോഷത്തിലാണിദ്ദേഹം.

Read more topics: vadakara, lottery agent,
English summary
vadakara lottery agent arrest against tea price hike issue

More News from this section

Subscribe by Email