Saturday February 23rd, 2019 - 4:37:pm
topbanner

വടകരയില്‍ കണ്ടെയിനര്‍ ലോറി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

NewsDesk
വടകരയില്‍ കണ്ടെയിനര്‍ ലോറി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: വടകരയില്‍ കണ്ടെയിനര്‍ ലോറി മറിഞ്ഞു. വന്‍ ദുരന്തം ഒഴിവായി. വടകര പുതിയ ബസ്റ്റാന്‍ഡിന് സമീപമാണ് ബുധനാഴ്ച പുലര്‍ച്ചെ അപകടം ഉണ്ടായത്. ലോറി മറിഞ്ഞു എങ്കിലും ഡ്രൈവറും ക്‌ളിനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂര്‍-വടകര ഹൈവേയില്‍ അടുത്ത സമയത്താണ് റീ ടാംഗിംങ്ങ് നടത്തിയത്. നിലവില്‍ ഉണ്ടായിരുന്ന റോഡില്‍ നിന്നും നല്ല ഉയര്‍ന്നാണ് റി ടാംറിംഗ് നടത്തിയത്.ഇത് റോഡിന്റെ സൈഡ് അപകട കെണി ഉയര്‍ത്താന്‍ തുടങ്ങി.ലോറിയുടെ ഒരു ഭാഗം റോഡില്‍ നിന്ന് ഇറങ്ങി പോയതാണ് അപകടത്തിന് കാരണമായത്.

ഒരു വശത്തേയക്ക് മറിയുകയായിരുന്ന ലോറിയില്‍ നിന്ന് ഡ്രൈവറും ക്‌ളീനറും സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുകയായിരുന്നു. റോഡ് ഉയര്‍ത്തിയതോടെ സൈഡ് ലെവല്‍ ചെയ്യാത്തതിനാല്‍ നിരവധി അപകടങ്ങളാണ് ഈ റൂട്ടില്‍ ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Viral News

Read more topics: vadakara, lorry, accident,
English summary
vadakara container lorry accident
topbanner

More News from this section

Subscribe by Email