Wednesday September 19th, 2018 - 4:56:am
topbanner
Breaking News

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

NewsDesk
അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

വടകര : അനാശാസ്യം ആരോപിച്ച് കോണ്ഗ്രസ് നേതാവിനെയും വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി. അനാശാസ്യം ആരോപിച്ച് തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ടിനെയും പയ്യോളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കോണ്ഗ്രസ് മുതിര്‍ന്ന നേതാവുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി സ്വദേശി യുവതിയെയുമാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര നഗരത്തിലെ കീര്‍ത്തി മുദ്ര ടാക്കീസിനു സമീപത്തുള്ള കെട്ടിടത്തില്‍നിന്നാണ് ഇരുവരെയും അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

വടകര സി.ഐ.യും.എസ.ഐ.യുമായും തിരുവള്ളൂര്‍ മുരളി പരസ്യമായി തര്‍ക്കത്തിനിറങ്ങുകയും ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെയുള്ള പ്രക്ഷോപം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. കൊടുത്തയച്ച 50 ലക്ഷം രൂപ ഇദ്ദേഹം തട്ടിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കിടയില്‍ തന്നെ മയക്കി കിടത്തി ആരോ പണം അപഹരിച്ചതായി തിരുവള്ളൂര്‍ മുരളി പറഞ്ഞിരുന്നു.

മുറിയില്‍ കോണ്ഗ്രസ് പ്രവര്‍ത്തകയുമായി സംസാരിച്ചിരിക്കുമ്പോള്‍ ചിലര്‍ പുറത്തുനിന്ന് മുറി പൂട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും മുരളിയുമായി ബന്ധമുള്ളവര്‍ പറയുന്നു.

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

          

 
Thiruvallur Murali police arrest Immoral traffic near Keerthi ...

അനാശാസ്യം ആരോപിച്ച് തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി പിടിയില്‍

Posted by Kerala Online News on Friday, March 11, 2016

English summary
Thiruvallur Murali police arrest Immoral traffic near Keerthi theater Vadakara Kozhikode
topbanner

More News from this section

Subscribe by Email