Sunday September 23rd, 2018 - 5:58:pm
topbanner

ഉത്രാളിക്കാവ് വെട്ടിക്കെട്ടിന് അനുമതി: ഹര്‍ത്തിലില്‍നിന്ന് പിന്നോട്ടില്ലെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി

NewsDesk
ഉത്രാളിക്കാവ് വെട്ടിക്കെട്ടിന് അനുമതി: ഹര്‍ത്തിലില്‍നിന്ന് പിന്നോട്ടില്ലെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി

ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. വെട്ടിക്കെട്ടിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫെബ്രുവരി 23ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചര്‍ച്ച നടത്തിയത്.

വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നടത്തുന്നതിന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പുനപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഉത്സവങ്ങളും പൂരങ്ങളും മുടക്കംകൂടാതെ നടക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര സര്‍ക്കുലറിന്റെ പേരില്‍ ഉത്സവങ്ങളെ കൈയൊഴിയില്ലെന്നും മന്ത്രി കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു.

വെടിക്കോപ്പ് നിര്‍മാണത്തിന് അപകടകാരിയായ പൊട്ടാസ്യം നൈട്രേറ്റിനുപകരം വിലകൂടിയ ബേരിയം നൈട്രേറ്റ് ഉപയോഗിക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും ഇത്തരം നിയമവിരുദ്ധ കാര്യങ്ങള്‍ ഒഴിവാക്കാന്‍ സംഘാടകരും കരാറുകാരും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതിനെ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്നു പി•ാറില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വത്സന്‍ ചമ്പക്കര, ചെയര്‍മാന്‍ ബാബു എം. പാലിശേരി, ആന ഉടമസ്ഥ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍, സുന്ദര്‍ മേനോന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ് എന്നിവര്‍ രാമനിലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

Read more topics: uthralikkavu, vedikkett, Harthal
English summary
uthralikkavu vedikkett approval Harthal
topbanner

More News from this section

Subscribe by Email