Thursday November 15th, 2018 - 8:33:am
topbanner

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി; കലാവൈഭവം ശിഷ്യരിലൂടെ വിരിയിച്ച കലാകാരന്‍

Mithun muyyam
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി; കലാവൈഭവം ശിഷ്യരിലൂടെ വിരിയിച്ച കലാകാരന്‍

പിലാത്തറ: കലോത്സവ വേദികളില്‍ നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത കലാകാരനും കലാ സ്‌നേഹിയുമായിരുന്നു പിലാത്തറയില്‍ നിര്യാതനായ വെള്ളിയോട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി .വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ് ഇദേഹം. പതിറ്റാണ്ടുകളായി സ്‌കൂള്‍, കോളേജ് തലം മുതല്‍ സംസ്ഥാന യുവജനോത്സവം, സര്‍വകലാ കലോല്‍സവം വരെയുള്ള മത്സരവേദികളില്‍ ഇദ്ദേഹത്തിന്റെ ശിഷ്യരുടെ ആധിപത്യം ശ്രദ്ധേയമായിരുന്നു.

വിളയാങ്കോട് എല്‍പി സ്‌കൂളിലെ ദീര്‍ഘകാല അധ്യാപക ജീവിതത്തിനിടയില്‍ തന്നെ കലാസപര്യയിലും സജീവമായി. നവോദയ കലാസമിതിയുടെ സംഘാടകനായും നിരവധി നാടകങ്ങളില്‍ അഭിനേതാവായും തന്റെ കലോപാസന തെളിയിച്ചു.കലാ രംഗത്തെ നല്ലൊരു ആസ്വാദകനായ ഇദ്ദേഹം ക്ഷേത്രപാരമ്പര്യ കലകളായ കഥകളി, ചാക്യാര്‍കൂത്ത് തുടങ്ങിയവയുടെ കളിവിളക്കിന് മുന്നില്‍ എത്തുകയും വേഷക്കാരുമായി അഭിപ്രായം പങ്കുവെക്കുകയും പതിവായിരുന്നു.
കാല്‍ നൂറ്റാണ്ടിലേറെയായി മത്സരവേദികളില്‍ കഥാകഥനം, മോണോ ആക്ട്, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ വിജയം വരിച്ചവര്‍ ഏറെയാണ്.

കഥാപ്രസംഗവേദിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലബാറിലെ മിക്ക സബ്ബ് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത് വിവിധ ജില്ലകളെ പ്രതിനിധികരിക്കുന്നതും ഒന്നും രണ്ടും സ്ഥാനമടക്കം നേടുന്നതും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഈ മാസമാദ്യം നടന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. പ്രതിഫലം ചോദിച്ചു വാങ്ങാതെയാണ് ഈ കലാസമര്‍പ്പണം. കലോത്സവ വേദികളില്‍ ശിഷ്യഗണങ്ങളുടെ പകര്‍ന്നാട്ടം സ്വന്തം മുഖത്ത് വിരിയിച്ചു കൊണ്ട് നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ മുഖം ഇനി കലാ കുടുംബങ്ങള്‍ക്ക് ഓര്‍മ്മകള്‍ മാത്രം. പെരിയാട്ട് മഹാവിഷ്ണു ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി, പുനരുദ്ധാരണ സംയോജകന്‍, പൂജാരി എന്നീ നിലകളിലും സജീവമായിരുന്നു.

Read more topics: unnikrishnan naboodiri, artist, daid,
English summary
unnikrishnan naboodiri is great artist
topbanner

More News from this section

Subscribe by Email