Saturday January 19th, 2019 - 9:57:am
topbanner

അനധികൃതമായി സർവീസ് നടത്തിയ രണ്ടു സ്വകാര്യ കാരവനുകൾ പിടിയിൽ

NewsDesk
അനധികൃതമായി സർവീസ് നടത്തിയ രണ്ടു സ്വകാര്യ കാരവനുകൾ പിടിയിൽ

കൊല്ലം: തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ടു അന്യ സംസ്ഥാന സ്വകാര്യ കാരവാനുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. സ്വകാര്യ ആവശ്യങ്ങൾക്കുള്ള കാരവാനുകൾ ആണ് നിയമവിരുദ്ധമായി വാടകക്ക് ഉപയോഗിച്ചപ്പോൾ പിടിയിലായത് .

വാഹനത്തിന്റെ രേഖകളോ നികുതി അടച്ചതിന്റെ തെളിവുകളോ ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയിൽ എടുത്തു കുളത്തൂപ്പുഴ പൊലീസിന് കൈമാറി. കുളത്തൂപ്പുഴ RPL എസ്റ്റേറ്റിനകത്തു നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വാഹനം ഉപയോഗിച്ചിരുന്നത് പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാരായ രാംജി കെ കരൻ , രാജേഷ് ജി ആർ എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്

Read more topics: caravan, custody, movie, shooting,
English summary
unauthorized services caravan custody
topbanner

More News from this section

Subscribe by Email