Sunday May 19th, 2019 - 2:49:pm
topbanner
topbanner

പാലക്കാട് ലഹരി ഗുളികയും കഞ്ചാവും പിടികൂടി; യുവാക്കള്‍ അറസ്റ്റില്‍

Mithun Muyyam
പാലക്കാട് ലഹരി ഗുളികയും കഞ്ചാവും പിടികൂടി; യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 508 നൈട്രസെപാം ഗുളികയും 800 ഗ്രാം കഞ്ചാവും പിടികൂടി. രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു.

800 ഗ്രാം കഞ്ചാവുമായി മട്ടാഞ്ചേരി കൊമ്പര മുക്കു ദേശം കണ്ടതില്‍ പറമ്പ് വീട്ടില്‍ നിസാമുദ്ധീന്‍ (19) ആണ് പിടിയിലായത്. കൊച്ചിയില്‍ വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കു കൊണ്ടുപോകുകയായിരുന്നു. 508 നൈട്രസെപാം ഗുളികയുമായി കണ്ണൂര്‍ ഇരട്ടി പെരുമ്പരമ്പു വില്ലേജില്‍ വലിയ പീടിയേക്കല്‍ വീട്ടില്‍ സിറാജുദ്ധീന്‍ (25) നെയാണ് പിടികൂടിയത്.

പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയ ഗുളിക ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടേക്കു കടത്തുമ്പോഴാണ് പിടിയിലായത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ബസ് മാര്‍ഗം കോഴിക്കോട് പോകാന്‍ നില്‍ക്കുമ്പോള്‍ സ്‌റ്റേഷനു മുന്നില്‍ വച്ചാണ് പിടികൂടിയത്. മാനസിക രോഗ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുന്ന നൈട്രസെപാം ലഹരിക്കായും ഉപയോഗിക്കുന്നുണ്ട്.

കേരളത്തില്‍ കുറിപ്പ് കാണിച്ചാല്‍ 30 എണ്ണം കിട്ടുന്ന ഈ ഗുളിക അന്യ സംസ്ഥാന ത്തില്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെതന്നെ ആവശ്യാനുസരണം ലഭിക്കും. പോണ്ടിച്ചേരിയില്‍ 43 രൂപയുള്ള സ്ട്രിപ്പിന് 150 രൂപ അധികം കൊടുത്ത് വാങ്ങി 1000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ ഗുളിക കഴിച്ചാല്‍ മണം ഇല്ലാത്തതും കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗം വര്‍ധിക്കുന്നതിന് കാരണമാണ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷിന്റെ നിര്‍ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. രാജീവ്, വി.രജനീഷ്, റെയില്‍വേ പോലീസ് സവിന്‍, സജി അഗസ്റ്റിന്‍, പ്രിവന്റിവ് ഓഫീസര്‍ മാരായ കെ.എസ് സജിത്ത്, വിപിന്‍ദാസ്, രാജേഷ് കുമാര്‍, സജീവ്, സന്തോഷ കുമാര്‍, സജീവ, മുഹമ്മദ് ഷെരിഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്, സുനില്‍ കുമാര്‍, അജീഷ്, സദാം ഹുസൈന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read more topics: palakkad, ganja, case,
English summary
two people arrested ganja case in palakkad
topbanner

More News from this section

Subscribe by Email