Monday December 17th, 2018 - 9:00:pm
topbanner

പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

NewsDesk
പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ച് യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രം പകര്‍ത്തിയ സംഭവത്തില്‍ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

നഴ്‌സിംഗ് അസിസ്റ്റന്റ്‌റ് ഇരിട്ടി പേരാവൂരിലെ എം.കെ.മനോജ്(40), എംബാം ചെയ്യുന്നതിനിടെ മദ്യപിച്ച നിലയില്‍ കാണപ്പെട്ട ആലപ്പുഴ സ്വദേശി സുനില്‍(43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അന്വേഷണ വിധേയമായി ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പരിയാരം എസ്.ഐ.കെ.എന്‍.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് രാവിലെ പയ്യന്നൂര്‍ സബ് കോടതി മുമ്പാകെ ഹാജരാക്കി.

പയ്യന്നൂര്‍ സ്വദേശിനിയായ 40 കാരിയുടെ മൃതദേഹത്തോടാണ് ഇവര്‍ അനാദരവ് കാണിച്ചത്. മംഗലാപുരത്തെ ആസ്പത്രിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനിടെ മരിച്ച യുവതിയുടെ മൃതദേഹം എംബാം ചെയ്യാനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. 4 മണിക്കൂര്‍ കഴിഞ്ഞിട്ടും എംബാം ചെയ്ത് ലഭിക്കാതെ കണ്ടതോടെ ബന്ധുക്കള്‍ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഒരു മൂലയില്‍ കിടത്തി അതിന്റെ വശത്ത് ഇരുന്ന് സുനിലും മനോജും മദ്യപിക്കുന്നത് കണ്ടത്. അന്ന് രാത്രി തന്നെ സുനിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓടിരക്ഷപ്പെട്ട മനോജിനെ ഇന്നലെ വൈകുന്നേരം പാണപ്പുഴയില്‍ നിന്നാണ് പിടികൂടിയത്

ഇതിനുമുമ്പും മൃതദേഹങ്ങളുടെ ചിത്രമെടുത്തതായി ഇവര്‍ സമ്മതിച്ചു. മാത്രമല്ല, മൃതദേഹവുമായി എത്തുന്നവരുടെ ബന്ധുക്കളില്‍നിന്നും മദ്യവും കൈക്കൂലിയും ഇവര്‍ പറ്റാറുണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചാല്‍ ശവപ്പെട്ടി വിറ്റും ഇവര്‍ പണമുണ്ടാക്കിയിരുന്നതായി മറ്റു ജീവനക്കാര്‍ പറയുന്നു.

പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പം ഒരു ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

 ജിഷ ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ മകളോ? സ്വത്തു ചോദിച്ചതിന് കൊലപ്പെടുത്തി?

ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

 

       

English summary
two pariyaram Medical College staff arrested for trying to take nude photos of woman dead body
topbanner

More News from this section

Subscribe by Email