Thursday November 15th, 2018 - 1:20:am
topbanner

രണ്ടുലക്ഷത്തിന്റെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍

fasila
രണ്ടുലക്ഷത്തിന്റെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍

വടക്കഞ്ചേരി: രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. കൊല്‍ക്കത്ത മുന്‍ഷിദാബാദ് സ്വദേശി അലിഹസന്‍ (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇയാള്‍ മുടപ്പല്ലൂരിലെ അബ്ബാസ് എന്നയാളുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.

കെട്ടിടങ്ങള്‍ കരാര്‍ എടുത്ത് പണി നടത്തുന്ന ആളെന്ന വ്യാജ്യേനയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച തൃശൂരിലെ തുണിക്കടയില്‍നിന്നും തുണി വാങ്ങിച്ച ശേഷം ഇയാള്‍ നല്‍കിയ രണ്ടായിരം രൂപയില്‍ സംശയം തോന്നിയ കടയുടമ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുടപ്പല്ലൂരിലെ താമസസ്ഥലത്ത് നിന്നും ഇയാളുടെ കൈയിലുണ്ടായിരുന്നതുമടക്കം രണ്ടായിരത്തിന്റെ 103 നോട്ടുകള്‍ പോലീസ് കണ്ടെടുത്തു. വടക്കഞ്ചേരി പോലീസിന്റെ സഹായത്തോടെയാണ് മുടപ്പല്ലൂരില്‍ പരിശോധന നടത്തിയത്.

തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പാക്കിസ്ഥാനില്‍ നിന്നാണ് കള്ളനോട്ട് വന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read more topics: palakkad, black money, arrested
English summary
two lakh black money one arrested
topbanner

More News from this section

Subscribe by Email