Thursday November 15th, 2018 - 6:02:am
topbanner

പാലക്കാട്; ചന്ദനമരം മുറിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

fasila
പാലക്കാട്; ചന്ദനമരം മുറിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

ആലത്തൂര്‍: ചന്ദനമരം മുറിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. ആലത്തൂര്‍ പെരുങ്കുളം കിഴക്കന്‍കാട് രാജേഷ് (38), ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ കല്ലംപറമ്പ് ഷാജി (30) എന്നിവരെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്.

വീഴുമല മലക്കുളം ഭാഗത്ത് ചന്ദനമരം മുറിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരില്‍ നിന്നും ഏഴ് കഷ്ണം ചന്ദനതടികളും, മുറിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി, അറക്കവാള്‍ ഒരു ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.ജി. അജിത്ത്, സെക്ഷന്‍ ഫോറസ്റ്റര്‍ പി.മോഹന്‍ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജേഷ്, സുനില്‍പ്രകാശ്, അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read more topics: palakkad, two arrested, sandalwood,
English summary
two arrested during the sandalwood cutting
topbanner

More News from this section

Subscribe by Email