Monday December 10th, 2018 - 9:00:pm
topbanner

മാന്ദ്യകാലത്തും പിടിച്ചു നില്‍ക്കാനുള്ള പാഠങ്ങളുമായി ജെ.സി.ഐ. കാസര്‍കോടിന്റെ 'ടേണിംഗ് പോയിന്റ്'

fasila
മാന്ദ്യകാലത്തും പിടിച്ചു നില്‍ക്കാനുള്ള പാഠങ്ങളുമായി ജെ.സി.ഐ. കാസര്‍കോടിന്റെ 'ടേണിംഗ് പോയിന്റ്'

ബേക്കല്‍: മാറുന്ന കാലത്തിനനുസരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും പ്രതിസന്ധികള്‍ നേരിടാനും പുതുപാഠങ്ങള്‍ പകര്‍ന്ന് ജെ.സി.ഐ കാസര്‍കോടിന്റെ 'ടേണിംഗ് പോയിന്റ്' പരിശീലനം നടന്നു. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന ഏകദിന ബിസിനസ് പരിശീലനം ജെ.സി.ഐ മേഖലാ പ്രസിഡണ്ട് കെ.വി സുധീഷ് ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷനല്‍ പ്രഭാഷകനുമായ ജി. ബാലചന്ദ്രനാണ് ക്ലാസ് കൈകാര്യം ചെയ്തത്.

മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, പ്രോഗ്രാം ഡയറക്ടര്‍ റംസാദ് അബ്ദുല്ല, സെക്രട്ടറി എന്‍.എ ആസിഫ്, മുന്‍ സെക്രട്ടറി സി.കെ അജിത് കുമാര്‍ സംസാരിച്ചു. ജില്ലയിലെ പ്രമുഖരായ 57ഓളം ബിസിനസുകാരും 48 ജേസി അംഗങ്ങളും പങ്കെടുത്തു.

Read more topics: Kasaragod, turning point, trainning
English summary
Kasaragod turning point trainning
topbanner

More News from this section

Subscribe by Email