Saturday November 17th, 2018 - 6:27:am
topbanner

തൃശൂർ ജില്ലയിൽ ശനിയാഴ്ച കോൺഗ്രസ് ഹർത്താൽ

NewsDesk
തൃശൂർ ജില്ലയിൽ ശനിയാഴ്ച കോൺഗ്രസ് ഹർത്താൽ

 തൃശൂർ: ജില്ലയിൽ കോൺഗ്രസ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തൃശൂർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് മൃഗീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് തൃശൂർ ഡിസിസി അറിയിച്ചു. പോലീസ് മർദ്ദനത്തിൽ അനിൽ അക്കര എംഎൽഎയ്ക്കും പരിക്കേറ്റിരുന്നു.

തൃശൂർ: കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിൽ കോൺഗ്രസ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പോലീസ് മർദ്ദനത്തിൽ അനിൽ അക്കര എംഎൽഎയ്ക്കും പരിക്കേറ്റിരുന്നു.

വടക്കാഞ്ചേരി പീഡനക്കേസ് സിപിഎമ്മും സർക്കാരും അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ രാവിലെ മാർച്ച് നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

Read more topics: trissure, udf, harthal,
English summary
trissure saturday udf harthal
topbanner

More News from this section

Subscribe by Email