Friday April 26th, 2019 - 1:33:am
topbanner
topbanner

ചാലക്കുടിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

RA
ചാലക്കുടിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

തൃശൂര്‍: ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാനകൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ആനകൂട്ടമിറങ്ങിയത്. പനംകുളം ജെയ്‌സന്റെ 150ഓളം വാഴ,മുത്തുപറമ്പില്‍ ഹരിഹരന്റെ നാല് തെങ്ങ്, അഞ്ച് കവുങ്ങ് എന്നിവയും നശിപ്പിച്ചു.

നാട്ടുകാര്‍ പാട്ടകൊട്ടിയും പടക്കമെറിഞ്ഞുമാണ് ആനകൂട്ടത്തെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുറച്ച് മാസങ്ങളായി പ്രദേശത്ത് ആനശല്യം രൂക്ഷമായിരിക്കുകയാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ആനശല്യത്തെ തുടര്‍ന്ന് ദുരിതത്തിലായി. കാട്ടുപന്നി, മാന്‍ തുടങ്ങിയവയുടെ ശല്യം ഈ പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്.

Read more topics: trissur,kattanakoottam, krishi
English summary
trissur kattanakoottam krishi
topbanner

More News from this section

Subscribe by Email