Sunday May 26th, 2019 - 10:59:pm
topbanner
topbanner

തളിപ്പറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ മരമില്ല് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു

Anusha Aroli
തളിപ്പറമ്പില്‍  മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ മരമില്ല് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ മരമില്ല് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. പത്ത്‌ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. ചപ്പാരപ്പടവ് പിഎച്ച്‌സിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് വുഡ് ഇന്‍ഡസ്ട്രീസാണ് കത്തിനശിച്ചത്. ഉരുപ്പടികളാക്കി വെച്ച മരങ്ങളാണ് കൂടുതലും പൂര്‍ണ്ണമായി കത്തിനശിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ പുലര്‍ച്ചെ മൂന്നുവരെ കഠിനപരിശ്രമം ചെയ്താണ് തീയണച്ചത്.

സ്വകാര്യ വാട്ടര്‍ സപ്ലൈയൂണിറ്റില്‍ നിന്നും മരമില്ല് ഉടമ ആറ് തവണ അഗ്നിശമനസേനക്ക് വെള്ളം എത്തിച്ചുനല്‍കുകയും ചെയ്തു. തീപിടുത്തം നടന്ന ഭാഗത്ത് പ്ലഗ് പോയിന്റുകളൊന്നും ഇല്ലാത്തതിനാല്‍ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഒരിക്കല്‍ കൂടി ഇക്കാര്യം പരിശോധിക്കുമെന്ന് അഗ്നിശമനസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. തളിപ്പറമ്പ് പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തീവെച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English summary
The tree fell under mysterious circumstances at taliparamba
topbanner

More News from this section

Subscribe by Email