Wednesday September 26th, 2018 - 4:44:pm
topbanner

കുതിരാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങളും നിരവധി ആളുകളും കുടുങ്ങിക്കിടക്കുന്നു

akhila
കുതിരാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങളും നിരവധി ആളുകളും കുടുങ്ങിക്കിടക്കുന്നു

തൃശൂര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല. കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം മുടങ്ങിയത്. ചരക്കുലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.

ഇന്നലെ ലോറിക്ക് മുകളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീഴുകയാണ്. പല വാഹനങ്ങളും രണ്ട് ദിവസത്തിലേറെയായി ഇവിടെ കുടുങ്ങി കിടക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമായാണ് ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. നിരവധി ആളുകളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ബസ് യാത്രക്കാരും മറ്റും നടന്നാണ് ഈ പ്രദേശം കടക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ പോലും ഇവിടുത്തെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറി നില്‍ക്കണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നത്. ഈ വഴിയില്‍ പലസ്ഥലത്തും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുണ്ട്.

പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള മറ്റ് വഴികളും വെള്ളപ്പൊക്കവും മറ്റും മൂലം തടസ്സപ്പെട്ടതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. കിലോമീറ്ററുകളോളം നീളത്തിലാണ് ഇവിടെ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ കഴിയാത്തതിനാല്‍ പലരും ഇവിടെതന്നെ തുടരുകയാണ്.

Read more topics: kuthiran still stopped, kerala
English summary
transport service via kuthiran still stopped
topbanner

More News from this section

Subscribe by Email