Wednesday November 14th, 2018 - 6:18:am
topbanner

കണ്ണൂർ അന്താരാഷ്ട്ര വിമാനം യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ ഗവ: ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു

Renjini
കണ്ണൂർ അന്താരാഷ്ട്ര വിമാനം യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ ഗവ: ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമാകുന്നതിനാൽ മട്ടന്നൂർ ഗവ.ആശുപത്രി സ്പൊഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു. ആശുപത്രി കെട്ടിടം നിർമിക്കുന്നതിനായി അനുവദിച്ചു കിട്ടിയ സ്ഥലം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു.

നിലവിലുള്ള മട്ടന്നൂർ  ഗവ. ആശുപത്രി വികസിപ്പിക്കുന്നതിനായാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമിക്കുന്നത്. മട്ടന്നൂർ - ഇരിട്ടി റോഡിൽ കോടതിക്കു സമീപത്തുള്ള പഴശി പദ്ധതിയുടെ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കുന്നത്.

ആശുപത്രി കെട്ടിടം നിർമിക്കുന്നതിനു പഴശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയിലുള്ള മൂന്ന്‌ ഏക്കര്‍ സ്ഥലം ഗവ. ആശുപത്രിക്ക്‌  മാസങ്ങൾക്ക് മുമ്പ് വിട്ടുകൊടുത്തിരുന്നു. നിര്‍ദിഷ്ട മട്ടന്നൂര്‍ മിനിസിവില്‍സ്‌റ്റേഷനു സമീപം തന്നെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ആശുപത്രിയാണ് നിര്‍മിക്കുന്നത്.

ആശുപത്രിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് സർക്കാർ പൊതുമേഖലാ സ്ഥാപനമായഎറണാകുളത്തുള്ള കെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി കെൽ അധികൃതരുമായി ചർച്ച നടത്തി.

ആശുപത്രിയുടെ നിർമാണ പ്ര വർത്തനം വേഗത്തിൽ ആരംഭിക്കുമെന്നും 100ൽ കൂടുതൽ ബെഡുകളുള്ള ആധുനിക രീതിയിലുള്ള ആശുപത്രിയാണ് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English summary
The transfer of the Mattanur Govt Hospital into a Stedpecialty Hospital was started
topbanner

More News from this section

Subscribe by Email