Thursday December 13th, 2018 - 9:51:am
topbanner

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്

fasila
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്

പാലക്കാട്: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. 16 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ദേശീയപാതയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിന് തുടങ്ങിയ കുരുക്ക് വെള്ളിയാഴ്ച പകല്‍ രണ്ടു വരെ നീണ്ടു. ദേശീയപാത കുതിരാനില്‍ ഒരു ലോറി കേടായി നിന്നതും, റോഡിന്റെ ശോചനീയാവസ്ഥയുമാണ് ഗതാഗതക്കുരുക്കിന് കാരണം.

വ്യാഴാഴ്ച പകല്‍ പാലക്കാട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്ക്, ട്രയിലര്‍ ലോറികള്‍ ഒരുമിച്ച് വന്നതും കുരുക്കിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. കേടായ ലോറി രാത്രി തന്നെ മാറ്റിയെങ്കിലും കുരുക്കിന് ശമനമായില്ല. കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് തൃശൂര്‍ എ.സി.പിയുടെ കീഴിലുള്ള എമര്‍ജന്‍സി ഫോഴ്‌സ്, ഹൈവേ പോലീസ്, പീച്ചി പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

വലിയ ചരക്ക് ലോറികളും ട്രയിലര്‍ ലോറികളും വാണിയമ്പാറ, കൊമ്പഴ എന്നിവിടങ്ങില്‍ പിടിച്ചിട്ടു. വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ നിന്നും വലിയ വാഹനങ്ങളെ കടത്തിവിട്ടില്ല. ഇതിന്റെ ഭാഗമായി കണ്ണന്നൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍ വലിയ ലോറികള്‍ സര്‍വീസ് റോഡില്‍ പിടിച്ചിട്ടു.

English summary
traffic jam in vadakkanchery mannuthy national highway
topbanner

More News from this section

Subscribe by Email