Saturday August 18th, 2018 - 1:12:am
topbanner

മകളുടെയും മരുമകന്റെയും പീഡനത്തില്‍ നിന്നും രക്ഷതേടി വൃദ്ധ ദമ്പതികള്‍ സത്യാഗ്രഹം നടത്തി

NewsDesk
മകളുടെയും മരുമകന്റെയും പീഡനത്തില്‍ നിന്നും രക്ഷതേടി വൃദ്ധ ദമ്പതികള്‍ സത്യാഗ്രഹം നടത്തി

തളിപ്പറമ്പ്: മകളും മരുമകനും പീഡിപ്പിക്കുന്നതായി ആരോപിച്ച് വൃദ്ധ ദമ്പതികള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യാഗ്രഹം നടത്തി. തൃച്ചംബരം സെന്റ് പോള്‍സ് പള്ളിക്ക് സമീപത്തെ പാറപ്പുറത്ത് ഹൗസില്‍ 73 കാരനായ ഹെന്റി തോമസ് ഭാര്യ 66കാരി മോളി എന്നിവരാണ് സത്യാഗ്രഹികള്‍. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പ്ലക്കാര്‍ഡുകളുമേന്തി ഇവര്‍ ഗാന്ധി പ്രതിമക്ക് സമീപം സത്യാഗ്രഹം ആരംഭിച്ചത്. ഏകമകള്‍ ഗ്രേസിയും മരുമകന്‍ ഡേവിസ് റാഫേലും ചേര്‍ന്ന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. പൊലീസില്‍ പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും തളിപ്പറമ്പ് താലൂക്കോഫീസ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലെത്തിയത്. സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കൂ ഇല്ലെങ്കില്‍ ഞങ്ങളെ തൂക്കിലേറ്റുക എന്ന പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിഷേധം. മകളെ വിവാഹം കഴിച്ച ശേഷം വീട് പുതുക്കിപ്പണിയുന്നതിന് മകളുടെ ഭര്‍ത്താവ് ഹെന്റി തോമസ് വീടും സ്ഥലവും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ പണയ പ്പെടുത്തി 2 ലക്ഷം രൂപ വായ്പയെടുത്തു നല്‍കിയിരുന്നു. ഈ തുക താന്‍ തിരിച്ചടക്കാമെന്ന് ഡേവിസ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചടക്കാതെ ജപ്തി നടപടിയായപ്പോള്‍ തന്റെ പേരില്‍ വീടും സ്വത്തും എഴുതി തരാതെ ലോണ്‍ തിരിച്ചടക്കില്ലെന്ന് ഡേവിസ് റാഫേല്‍ പറഞ്ഞതായി ഹെന്റി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വൃദ്ധ ദമ്പതികള്‍ പറയുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് സത്യാഗ്രഹം ഇരിക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാതെ ഇവിടെ നിന്ന് പോകില്ലെന്നും ഇരുവരും പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടര്‍ തഹസില്‍ദാര്‍ എം.മുരളിയെ ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ സബ് കലക്ടര്‍ ഓഫീസില്‍ നിന്നും സൂപ്രണ്ട് എത്തി മെയ് മൂന്നിന് ആര്‍.ഡി.ഒ ട്രിബ്യുണല്‍ മുമ്പാകെ ഹാജരാകാന്‍ മകള്‍ക്കും ഭര്‍ത്താവിനും നോട്ടീസ് നല്‍കി. വൃദ്ധ ദമ്പതികളെ വീട്ടിലാക്കുകയും ചെയ്തു.ഡി സി സി ജനറല്‍ സിക്രട്ടറി മാരായ ടി ജനാര്‍ദ്ദനന്‍ ഇ ടി രാജിവന്‍,കല്ലിങ്കീല്‍ പദ്മനാഭന്‍ എന്നിവരും വിവരമറിഞ്ഞു അവിടെ എത്തിയിരുന്നു.

English summary
torture of daughter and son in law taliparamba
topbanner

More News from this section

Subscribe by Email