Sunday November 18th, 2018 - 1:17:am
topbanner

സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ കുത്തിയ കേസ്: പ്രതിക്ക് രണ്ടുവര്‍ഷം തടവും പിഴയും

fasila
സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ കുത്തിയ കേസ്: പ്രതിക്ക് രണ്ടുവര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രതിക്കെതിരേ ക്രിമിനല്‍ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്തില്‍ അന്നനാട് ജങ്ഷനില്‍ കല്ലൂര്‍ വടക്കുംമുറി പന്തല്‍ക്കൂട്ടം വീട്ടില്‍ വേലായുധനെ (62) കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ അന്നനാട് കാരപ്പിള്ളി വീട്ടില്‍ വേണുവിനെ(45) രണ്ടുവര്‍ഷം തടവിനും 10000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ. ഷൈന്‍ ശിക്ഷ വിധിച്ചു.

കൊരട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, അല്‍ജോ പി.ആന്റണി, സി.ജി ശിശിര്‍, വി.എസ് ദിനല്‍ എന്നിവര്‍ ഹാജരായി.

Read more topics: thrissur, stabbed case, accused
English summary
told witness against accused stabbed case: two year prison and fine
topbanner

More News from this section

Subscribe by Email