തൃശൂർ ജില്ല ക്ഷയരോഗവിമുക്ത ജില്ലയാകുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം അവണൂർ ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ നിർവഹിച്ചു. 2020ഓടെ ജില്ലയെ ക്ഷയരോഗവിമുക്തമാക്കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമ പഞ്ചായത്തിലെയും ക്ഷയരോഗികളെ കണ്ടെത്തി അവർക്കു ചികിത്സ നൽകുന്നതോടൊപ്പം പോഷകാഹാരക്കുറവുള്ളവരെ കണ്ടെത്തി സൗജന്യമായി പോഷകാഹാരവും നൽകും. ഓരോ ഗ്രാമപഞ്ചായത്തിലും ക്ഷയരോഗി സഹായ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്യും.
അവണൂർ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു ചടങ്ങുകൾ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് വിജയബാബുരാജ് അധ്യക്ഷതവഹിച്ചു.
ചികിത്സ കാലയളവിൽ രോഗികൾക്കു വേണ്ടി വരുന്ന ചികിത്സകൾ ഉറപ്പുവരുത്തി രോഗവിമുക്തമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബേബി ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഡോ. മിഥുൻ റോഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി. ദീലിപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. സുരേഷ് ബാബു, സന്ധ്യ മണിലാൽ, എ.എൻ. രഘുനന്ദൻ, ശാലിനി സുലോചന, പി.എ. സുബ്രഹ്മണ്യൻ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.