Tuesday August 21st, 2018 - 8:04:pm
topbanner

തൃശൂരില്‍ മഴ കനത്തു; ദുരിതവും: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കട്ടില്‍ മഴ ശക്തമായി തുടരുന്നതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടം

NewsDesk
തൃശൂരില്‍ മഴ കനത്തു; ദുരിതവും: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കട്ടില്‍ മഴ ശക്തമായി തുടരുന്നതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടം

തൃശൂര്‍: ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശം. കാറ്റില്‍ മരങ്ങള്‍ വീണ് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. എറിയാടില്‍ കടല്‍ക്ഷോഭം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കട്ടില്‍ മഴ ശക്തമായി തുടരുന്നതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം, ചാവക്കാട് താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശൂര്‍ താലൂക്കില്‍ ഊരകം, എറവ്, കാരമുക്ക് എന്നിവിടങ്ങളിലും, ചാവക്കാട് താലൂക്കില്‍ മണത്തലയിലും, ഇരിങ്ങാലക്കുട താലൂക്കില്‍ മാപ്രാണം, മുരിയാട്, ചാലക്കുടി താലൂക്കില്‍ വെള്ളികുളങ്ങര, കാറളം , നെല്ലായി എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്.

തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപെട്ടു. സ്വരാജ് റൗണ്ട്, ചെമ്പുക്കാവ്, പാലസ് റോഡ്, ചിയ്യാരം, കുതിരാന്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് ഗതാഗതം തടസപെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ വെള്ളക്കെട്ട് രൂക്ഷമായി.

മണ്ണുത്തി ദേശീയപാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപെട്ടു. ശക്തമായ കാറ്റില്‍ കുന്നംകുളം അഞ്ഞൂരില്‍ മുള്ളത്ത് സജീവന്റെ വീടിന്റെ മുകളിലെ ടെറസ് പറന്ന് പോയി. എറിയാട് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വൈദ്യുതി ബന്ധം തടസെപെട്ടു. വടൂക്കരയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പലയിടങ്ങളില്‍ മരങ്ങളും ഒടിഞ്ഞു വീണു. ഇടയന്‍കുന്നത്ത് ഭാനുവിന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതിബന്ധം താറുമാറായി. കാര്‍ഷിക വിളകള്‍ക്കും വ്യാപകമായ നാശമുണ്ടായി.

തൃശൂര്‍ നഗരമധ്യത്തില്‍ സ്വരാജ്‌റൗണ്ടില്‍ ജോസ് തീയറ്ററിനു മുന്നില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്കു പുലര്‍ച്ചെ ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. അഗ്നിസുരക്ഷാസേനയെത്തി ഇവ മുറിച്ചുമാറ്റിയാണ് മണിക്കൂറുകള്‍ക്കു ശേഷം ഗതാഗതം പുന:സ്ഥാപിച്ചത്. മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വന്‍ വെള്ളക്കെട്ടിലായി. 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും വീടുകളിലേക്കു വെള്ളം കയറി. വടക്കേ ബസ് സ്റ്റാന്‍ഡില്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ മരച്ചില്ല ഒടിഞ്ഞുവീണു.

യാത്രക്കാര്‍ അപകടത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. രാമനിലയത്തിനു മുന്നിലും മരങ്ങള്‍ അപകടാവസ്ഥയിലാണ്.
വിവിധ പ്രദേശങ്ങളില്‍ മരം വീണാണു വ്യാപകനാശം. ഗതാഗത സ്തംഭനത്തിനുമിടയാക്കി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അടിച്ചതോടെ ഫലവൃക്ഷങ്ങള്‍ കടപുഴകി. വൈദ്യുതി പലയിടത്തും തുടര്‍ച്ചയായി തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെമ്പാടും ഇന്നു പുലര്‍ച്ചെ ശക്തമായ കാറ്റു വിശീ. ഉള്‍പ്രദേശത്ത് വന്‍ കൃഷിനാശമുണ്ടായി.

മണ്ണുത്തിയില്‍ ദേശീയപാതയിലെമ്പാടും വെള്ളക്കെട്ടനുഭവപ്പെട്ടു. യാത്രാതടസമുണ്ടായി. പട്ടിക്കാട്, പാണഞ്ചേരി ഭാഗത്തു മരങ്ങള്‍ കടപുഴകി വീണു. അന്തിക്കാട് കാറിനു മുകളിലേക്കു മരം വീണു. കനത്ത കാറ്റിനെ തുടര്‍ന്ന് പൂങ്കുന്നം അഗ്രഹാരം കല്യാണമണ്ഡപത്തില്‍ തെങ്ങ് കടപൂഴകി വീണെങ്കിലും താമസക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യൂതി പെട്ടെന്ന് വിഛേദിച്ചതിനാല്‍ അപകടം ഒഴിവായി. ക്രെയിന്‍ കൊണ്ടുവന്നാണ് തെങ്ങ് നീക്കിയത്.
വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപകമായി വൈദ്യുതിബന്ധം അറ്റു. കൊടകര മറ്റത്തൂരില്‍ ചുഴലിക്കാറ്റില്‍ വന്‍ കൃഷിനാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു വീടുകളുടെ പല ഭാഗങ്ങളും തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.

Read more topics: thrissure, heavy rain,
English summary
thrissure heavy rain damage
topbanner

More News from this section

Subscribe by Email