Wednesday June 20th, 2018 - 4:47:pm
topbanner
Breaking News

അയ്യോ ഓടി വരണേ, രക്ഷിക്കണേ, പൊട്ടിയ ഓടുകള്‍ക്കിടയില്‍ നിന്ന് ആമിനക്കുട്ടിയുടെ നിലവിളി ജീവന്‍ രക്ഷിച്ചു

NewsDesk
അയ്യോ ഓടി വരണേ, രക്ഷിക്കണേ,  പൊട്ടിയ ഓടുകള്‍ക്കിടയില്‍ നിന്ന്  ആമിനക്കുട്ടിയുടെ നിലവിളി ജീവന്‍ രക്ഷിച്ചു

ചേലക്കര: അയ്യോ ഓടി വരണേ, രക്ഷിക്കണേ എന്നുള്ള ആമിനക്കുട്ടിയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ നിലംപൊത്തി കിടന്ന വീട്ടിലേക്ക് ഓടി വന്നത്. തകര്‍ന്നടിഞ്ഞ മേല്‍ക്കുരയ്ക്കും; പൊട്ടിയ ഓടുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടന്ന ചേലക്കോട് എള്ളുത്തപ്പാറ കു ളത്തിങ്കല്‍ ആമിന (52) യെ വളരെ പണിപ്പെട്ടാണ് നാട്ടുകാര്‍ രക്ഷിച്ചത്. ശക്തമായ കാറ്റില്‍ വീട് നിലംപൊത്തുന്നത് അയല്‍പക്കത്ത് താമസിക്കുന്ന സ്ത്രീ കണ്ടതിനാല്‍ ഇവരും നിലവിളിച്ചതിനാല്‍ വളരെ പെട്ടെന്ന് ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി കഴുത്തിനും, നെഞ്ചിനുമേറ്റ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

കാറ്റിലും, മഴയത്തും നിലംപൊത്തിയ വീട്ടിലെ ഉപകരണങ്ങളെല്ലാം നശിച്ച നിലയിലാണ്.വീട്ടില്‍ ആമിനയും, മകന്‍ ഹക്കീമുമാണ് താമസം.ചെറിയ പരിക്കുകളോടെ ആണെങ്കിലും അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷമുണ്ടെങ്കിലും ആശു പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി പോയാല്‍ എവിടെ പോയി അന്തിയുറങ്ങുമെന്ന ആശങ്കയിലാണ് .കൊണ്ടാഴി പഞ്ചായത്തില്‍ 10 ാം വാര്‍ഡില്‍ ചേലക്കോട് എള്ളുത്തിപ്പാറ കുളത്തിങ്കല്‍ ആമിനയുടെ കുടുംബം. 

Read more topics: thrissure, heavy rain,
English summary
thrissure aamina house mazhayathu thakarnnu

More News from this section

Subscribe by Email