Saturday September 21st, 2019 - 11:15:pm
topbanner
Breaking News
jeevanam

തൃശ്ശൂരിൽ വിദ്യാര്‍ഥികള്‍ക്കും മറ്റുകുട്ടികള്‍ക്കും കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റില്‍

Anusha Aroli
തൃശ്ശൂരിൽ വിദ്യാര്‍ഥികള്‍ക്കും മറ്റുകുട്ടികള്‍ക്കും കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കും മറ്റുകുട്ടികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം താഴത്തുവീട്ടില്‍ അര്‍ഷാദി(20)നെയാണ് ചാവക്കാട് എസ്.ഐമാരായ നവീന്‍ ഷാജ്, ശശീന്ദ്രന്‍ മേലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പരിസരവാസികളായ കുട്ടികള്‍ക്ക് അര്‍ഷാദ് കൂറെക്കാലമായി കഞ്ചാവ് വിതരണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തുപൊതി കഞ്ചാവും ഇയാളില്‍നിന്നു പിടിച്ചെടുത്തു. സി.പി.ഒ. മാരായ റഷീദ്, ആശിഷ്, ശരത്ത്, ഷിനു എന്നിവരും പോലീസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തീരദേശത്ത് കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

Viral News

English summary
thrissur young men arrested for carrying ganja
topbanner

More News from this section

Subscribe by Email