Thursday July 18th, 2019 - 4:50:pm
topbanner
topbanner

പുതിയ തൊഴിലന്വേഷകര്‍ സര്‍ക്കാര്‍ ജോലി മാത്രമെ ചെയ്യു എന്ന ശാഠ്യം മാറ്റി വയ്ക്കണം: മന്ത്രി എ സി മൊയതീന്‍

Aswani
പുതിയ തൊഴിലന്വേഷകര്‍ സര്‍ക്കാര്‍ ജോലി മാത്രമെ  ചെയ്യു എന്ന ശാഠ്യം മാറ്റി വയ്ക്കണം: മന്ത്രി എ സി മൊയതീന്‍

തൃശൂർ:  മച്ചാട് ബ്രാൻഡ് എന്ന പേരില്‍ ഉല്‍പ്പനങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്നും പുതിയ തൊഴിലന്വേഷകര്‍ സര്‍ക്കാര്‍ ജോലി മാത്രമെ ചെയ്യു എന്ന ശാഠ്യം മാറ്റി ചിലവ് കുറഞ്ഞ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയതീന്‍. തെക്കുക്കര ഗ്രാമപഞ്ചായത്തിന്റെ സുസഥിര വാണിജ്യ വ്യവസായ ഗ്രാമം എന്ന പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് ചുറ്റുമുള്ള സാധ്യതകളില്‍ നിന്നും പ്ലസിറ്റിക് അല്ലാതെ പ്രക്യതിക്ക് ഇണങ്ങുന്ന ഒട്ടേറെ നിത്യോപയോഗ ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം ചെറുകിട കാര്‍ഷിക സംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കലാണെന്നും വിളകള്‍ക്ക് താങ്ങുവില ഏർപ്പെടുത്തുന്നത് കൊണ്ട് മാത്രം കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനാവില്ല. കാര്‍ഷിക ഉല്പന്നങ്ങളെ പ്രയോജനപ്പെടുത്തി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്. വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന നിരവധി തൊഴില്‍ സാധ്യതകളാണുള്ളത്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സമൂഹത്തിനാവണം.

കാര്‍ഷിക- കാര്‍ഷികാനുബന്ധ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മികച്ച സാധ്യതകള്‍ കേരളത്തിലുണ്ടെന്നും വാഴ,മുള,തെങ്ങ് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പനങ്ങളും കൂണ്‍കൃഷി,മത്സ്യകൃഷി,അലങ്കര മത്സ്യകൃഷി എന്നിവ ഇതില്‍ ചിലത് മാത്രമാണെന്നും മന്ത്രി പറഞ്ഞു. ചെറുകിട- സ്വയംതൊഴില്‍ സംരംഭങ്ങള്‍ വികസിപ്പിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. തെക്കുംകര സുസ്ഥിര വാണിജ്യ വ്യവസായഗ്രാമം പദ്ധതി കേരളത്തിലെ നവീനമായ പരീക്ഷണമാണ്. കേവലം തൊഴില്‍ കൊടുക്കല്‍ മാത്രമല്ല പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ലോകമറിയുന്ന മച്ചാട് മോഡലായി പദ്ധതി മാറണം. ഇതിന് ജനകീയ പങ്കാളിത്തം ഉറുപ്പാക്കും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒരു കുടകീഴില്‍ പദ്ധതിക്കായി അണിചേരുകയാണ്. സംരംഭങ്ങള്‍ക്ക് ധനസഹായം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടും.

പദ്ധതിയിലൂടെ നിര്‍മിക്കുന്ന ഉല്പന്നങ്ങളു ടെ വിപണനത്തിന് സഹകരണ സ്റ്റോറുകളുമായി ബന്ധപ്പെടാം. തെക്കുംകരയുടെ കൂട്ടായ്മയുടെ വിജയമായി സംരംഭം വളരണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര അധ്യക്ഷനായി. ഡോ: പി.കെ. ബിജു എം.പി. മുഖ്യാതിഥിയായി. മച്ചാട് വസ്ത്ര ഗ്രാമം പദ്ധതിയുടെ ആദ്യ ഓര്‍ഡര്‍ ജില്ല കളക്ടര്‍ ഡോ: എം. കൗശികന്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ: കെ.എസ്. കൃപകുമാര്‍, സി.വി. സുനില്‍കുമാര്‍, എ.കെ.സുരേന്ദ്രന്‍, എം. ഗിരിജാദേവി, ഇ.എന്‍. ശശി, കെ.പുഷ്പലത, സുജാത ശ്രീനിവാസന്‍ , പി.ജെ. രാജു, രാജീവന്‍ തടത്തില്‍, ബീന ജോണ്‍സണ്‍, രേണുകുമാര്‍, കെ.എന്‍. രാജന്‍, ബീന കുരിയന്‍, എം.പി. നാരായണന്‍ കുട്ടി, ടി.വി.സുനില്‍കുമാര്‍, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതിയുടെ വിജയത്തിനെ വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കുമുള്‌ളവരെ ഉല്‍പെടുത്തി 15 അംഗ മോണിറ്റിറിംഗ് കമ്മറ്റിയും വാര്‍ഡ് തലകമ്മറ്റികളും ഇതിനെ വേണ്ടി പ്രവര്‍ത്തിച്ച വരുന്നു നബേര്‍ഡ്,കെ എ യു,വ്യവസായ വങ്കുപ്പ് കേരളഖാദി-വില്ലോജ് ഇന്‍ഡസട്രീസ്,വനംവങ്കുപ്പ് തുടങ്ങി 25 ഓളം വകുപ്പുകളുടെ സഹകരണവും പദ്ധതിയക്ക് ഉണ്ട് പദ്ധതികള്‍ നടപ്പാക്കുന്നതിനെ ആധുനികവും,ശാസത്രീയവുമായ മാത്യകകളും വിദഗദരുടെ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

English summary
The new job seekers must change the stance that only work in government sectors: minister a c moideen
topbanner

More News from this section

Subscribe by Email