Monday August 20th, 2018 - 6:54:pm
topbanner

തൃശ്ശൂരിൽ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ കവര്‍ന്നു : മണ്ണുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Aswani
തൃശ്ശൂരിൽ പട്ടാപ്പകല്‍  വീട് കുത്തിത്തുറന്ന്  20 പവന്‍ കവര്‍ന്നു : മണ്ണുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

തൃശൂര്‍: മണ്ണുത്തി മാടക്കത്തറയില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ പൊളിച്ച് 20 പവന്‍ കവര്‍ന്നു. മാടക്കത്തറ ആലിനു സമീപം തട്ടില്‍ പടിക്കല്‍ ലോറന്‍സിന്റെ വീട്ടിലാണ് സംഭവം.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. വീട്ടില്‍ പകല്‍സമയത്ത് ആരും ഉണ്ടായിരുന്നില്ല. രാവിലെ തൃശൂരില്‍ ജോലിക്കായി പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് ലോറന്‍സും ഭാര്യയും വീടിന്റെ വാതിലിന്റെ പൂട്ട് പൊളിഞ്ഞുകിടക്കുന്നതു കണ്ടത്.

തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്നാണ് ദമ്പതിമാര്‍ മണ്ണുത്തി പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. സ്വര്‍ണമാല, കമ്മല്‍, വള തുടങ്ങിയ ആഭരണങ്ങളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. അലമാര പൂട്ടിയതിനുശേഷം താക്കോല്‍ അവിടെത്തന്നെ വെച്ചിരുന്നു. വീട്ടില്‍നിന്ന് മറ്റു സാധനങ്ങളൊന്നും പോയിട്ടില്ല. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read more topics: thrissur stolen house gold
English summary
house was stolen and gold was seized in thrissur
topbanner

More News from this section

Subscribe by Email