Monday September 24th, 2018 - 5:22:pm
topbanner

സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്ക് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു

RAsh
സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്ക് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു

സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. സ്നേഹിതയിൽഒരു മുഴുവൻ സമയ വക്കീലിന്റെ സേവനം ഉടൻ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലവിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫേബഫകാർപ്പറേഷൻ മേയർ അജിതജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ കെ.വി.ജ്യോതിഷ്കുമാർ പദ്ധതി അവതരണം നടത്തി. മികച്ച ജെ.എൽ.ജി.കളെയും, ജെന്റർ കലാജാഥാ അംഗങ്ങളെയും മന്ത്രി ആദരിച്ചു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷൻ പി.ഒ.ജോർജ്, ജില്ലാ പ്രൊബോഷൺ ഒാഫീസർ രാഗപ്രിയ കെ.ജി എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ പഞ്ചായത്ത ്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മിനി ടീച്ചർ സ്വാഗതവും എ ഡി എം സി ജോസ് എം പി നന്ദിയും പറഞ്ഞു.

സ്ത്രീ-വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തെ ആസ്പദമാക്കി ജെന്റർ റിസോഴ്സ് പേഴ്സൺമാർ രചനയും സംവിധാനവും നിർവഹിച്ച തെരുവുനാടകം അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രശ്നപരിഹാര കേന്ദ്രമാണ് സ്നേഹിത.

അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും താത്ക്കാലിക സംരക്ഷണം, ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ എന്നിവ നേരിടുന്നവർക്ക് ആവശ്യമായ അടിയന്തിര സേവനങ്ങൾ, സൗജന്യകൗൺസലിംഗ്/ടെലികൗൺസലിംഗ് സൗകര്യം, സൗജന്യ നിയമസഹായം എന്നീ സേവനങ്ങൾ സ്നേഹതിയിൽ ലഭിക്കും.

English summary
thrissur snehitha gender help desk inauguration minister k t jaleel
topbanner

More News from this section

Subscribe by Email