Thursday October 18th, 2018 - 8:22:pm
topbanner
Breaking News

തൃശ്ശൂരിൽ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ ബസ് കയറി മരിച്ചു

Aswani
തൃശ്ശൂരിൽ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ ബസ് കയറി മരിച്ചു

തൃശൂര്‍: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ ബസ് കയറി മരിച്ചു. കടങ്ങോട് ഉണ്ണിമിശിഹാ പള്ളിക്ക് സമീപം കളത്തിപ്പറമ്പില്‍ നന്ദനത്തില്‍ വീട്ടില്‍ ദേവരാജന്റെ ഭാര്യ ഷീബയാണ് (41) മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വെള്ളറക്കാട് സഹകരണ ബാങ്കിനു സമീപം മെയിന്‍ റോഡിലാണ് അപകടം നടന്നത്. ദേവരാജനും ഷീബയും സഞ്ചരിച്ച സ്‌കൂട്ടറില്‍ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാലയൂര്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്നു തെറിച്ച് ബസിന്റെ അടിയിലേക്ക് ഷീബ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷീബയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരുന്ന ദേവരാജന് റോഡില്‍ തെറിച്ചു വീണ് നിസ്സാര പരുക്കേറ്റു. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എരുമപ്പെട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ദിവ്യ, ധന്യ.

English summary
The housewife, who traveled the scooter with her husband at Thrissur, died in the bus accident
topbanner

More News from this section

Subscribe by Email