Tuesday March 26th, 2019 - 10:02:am
topbanner
topbanner

മണ്ണുത്തി - വടുക്കും ചേരി ദേശീയപാത ഒക്ടോബർ പത്തോടെ ഗതാഗത യോഗ്യമാക്കണം : മന്ത്രി ജി.സുധാകരൻ

bincy
മണ്ണുത്തി - വടുക്കും ചേരി ദേശീയപാത ഒക്ടോബർ പത്തോടെ ഗതാഗത യോഗ്യമാക്കണം : മന്ത്രി ജി.സുധാകരൻ

തൃശൂർ : ദേശീയപാത 544 മണ്ണുത്തി മുതൽ വടുക്കുംചേരി വരെയുള്ള പ്രദേശത്തെ റോഡ് ടാറിങ്ങും അറ്റകുറ്റപ്പണികളും നടത്തി ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. തൃശൂർ കളക്ട്രേറ്റിൽ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എൻ എച്ച് എ എെ ഭാരവാഹികളുടെയും കരാറുകാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് മന്ത്രിയുടെ നിർദ്ദേശം.

മണ്ണുത്തി-വടക്കുംചേരി ദേശീയപാതയിലെ കുതിരാൻ, പട്ടിക്കാട്, മുളയം, പീച്ചി, മണ്ണുത്തി, ഡോൺബോസ്കോ ഭാഗങ്ങൾ ഒക്ടോബർ പത്തിനകം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും കുതിരാനിലെ രണ്ട് തുരങ്കങ്ങളും 2019 ജനുവരി 29 ഒാടെ തുറന്ന് കൊടുക്കണം. തുരങ്കത്തിന്റെ ഉൾഭാഗം ഉരുക്കുപാളി ഉപയോഗിച്ച് ബലപ്പെടുത്തണം. മന്ത്രി ജി.സുധാകരൻ കരാർകമ്പനി പ്രതിനിധിയോടും നാഷണൽ ഹൈവെ അതോറിറ്റി പ്രതിനിധിയോടും നിർദ്ദേശിച്ചു. ഫ്ളൈഒാവറുകളുടെ കാര്യത്തിലും സമയബന്ധിതമായ നടപടിയെടുക്കണം.യോഗത്തിന്റെ തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

വനംവകുപ്പും ദേശീയപാത അതോറിറ്റിയും ഒരുമിച്ചിരുന്ന് ദേശീയപാതയ്ക്കായി വനഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഉടൻ പരിഹാരം കാണണം. ദേശീയപാത നിർമ്മാണത്തിലുണ്ടായ കാലതാമസം കാരണം ഇൗ പ്രദേശങ്ങളിലുണ്ടായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും ഉത്തരം പറയേണ്ടതുണ്ടെന്നും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാത നിർമ്മാണത്തിൽ അമ്പത്താറോളം ജീവനാണ് നഷ്ടപ്പെട്ടത്. ഇതുമാത്രം മുൻനിർത്തി ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാവുന്നതാണ്.

നിയമം അത് അനുശാസിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റേതായിരുന്ന പാതയെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമായിരുന്നെന്നും മന്ത്രി പറഞ്ഞു. നിർമ്മാണക്കരാർ കരാർകമ്പനിയായ കെ.എം.സി പൂർണ്ണമായും ലംഘിക്കുകയാണുണ്ടായത്. ഉത്തരവാദിതത്തോടെയല്ല കരാർകമ്പനിയുടെ ഇടപെടൽ. പണമില്ലാത്തതല്ല പ്രശ്നം. കരാർകമ്പനി 16 ചെറുകമ്പനികൾക്ക് സബ്കോൺട്രാക്ട് കൊടുത്താണ് പ്രവൃത്തി നടത്തുന്നത്. ഇത് ഗുണമേൻമയെ ബാധിക്കുന്നുണ്ട്. ഒരു കരാർകമ്പനിയും ചെയ്യാൻ പാടില്ലാത്ത നടപടികളാണ് കെ.എം.സിയുടെ ഭാഗത്ത് നിന്നുണ്ടായത്.

കമ്പനി നിയമത്തിനതീതതരാണ് എന്ന് കരുതരുത്. റോഡിന്റെ കരാർ പ്രകാരവും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾക്കനുസരിച്ചും പണി പൂർത്തിയാക്കിയതിനുശേഷം മാത്രമേ ടോൾ പിരിക്കാൻ അനുവദിക്കുകയുള്ളു വെന്നും സംസ്ഥാന ഭരണത്തെ മുഖവിലയ്ക്കെടുക്കാൻ കമ്പനി തയ്യാറാകേണ്ടതുണ്ടെന്നും മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച് പ്രത്യേക അവലോകനയോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സംസാരിച്ചു. കൃത്യമായ ടൈംടേബിളിൽ വച്ച് ദേശീയപാത നിർമ്മാണം പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട് കൊണ്ട്ഡൗൺ ഫലകം സ്ഥാപിക്കണം. മന്ത്രി പറഞ്ഞു. യോഗത്തിൽ ഡോ.പി.കെ.ബിജു. എം.പി, മേയർ അജിതാജയരാജൻ, എം.എൽ,എ മാരായ ബി.ഡി ദേവസി, കെ.വി അബ്ദുൾഖാദർ, അഡ്വ. കെ.രാജൻ, ജില്ലാ കളക്ടർ ടി.വി അനുപമ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, എൻ.എച്ച്.എ.എെ.റീജിയണൽ ഒാഫീസർ ആഷിഷ് ദ്വിവേദി, കെ.എം.സി. സി.ഇ.ഒ നിരഞ്ജൻ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.

യോഗശേഷം മന്ത്രിമാരായ ജി.സുധാകരൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, പി.കെ.ബിജു എം.പി,അഡ്വ. കെ. രാജൻ എം.എൽ.എ തുടങ്ങിയവർ മണ്ണിടിച്ചിലിൽ തകർന്ന കുതിരാൻ മേഖലയും മണ്ണുത്തി-വടുക്കുംചേരി ദേശീയ പാതയും സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കുതിരാൻ തുരങ്കവും സംഘം സന്ദർശിച്ചു ജില്ലാ കളക്ടർ ടി.വി .അനുപമ, സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.

English summary
Mannuthy- vadakkumchery national highway Traffic will be eligible for October minister g sudhakaran
topbanner

More News from this section

Subscribe by Email