Wednesday November 21st, 2018 - 3:19:am
topbanner

ലത്തീന്‍ പള്ളി ഊട്ടുതിരുനാള്‍; 10 യുവതികള്‍ക്ക് വിവാഹ ധനസഹായം

Aswani
ലത്തീന്‍ പള്ളി  ഊട്ടുതിരുനാള്‍; 10 യുവതികള്‍ക്ക് വിവാഹ ധനസഹായം

തൃശൂര്‍:  തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ 12ന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായുള്ള ഒന്‍പത് ചൊവ്വാഴ്ച ആചരണം ആരംഭിച്ചു. നവനാള്‍ നാലിന് ആരംഭിക്കും. രാവിലെ 6.30ന് ദിവ്യബലി, നൊവേന, ആരാധന. വൈകിട്ട് 4.30ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ലിബിന്‍ വലിയവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ദിവ്യബലി.

അഞ്ചിന് രാവിലെ 10.30ന് മോസ്റ്റ് റവ. ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റം നിര്‍വഹിക്കും. ദിവ്യബലിക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി ഒളാട്ടുപുറത്ത് സന്ദേശം നല്‍കും. ഫാ. മാത്യു ബിനു മുക്കത്ത് ആരാധന നയിക്കും. രാവിലെ 6.30 നും 8.30നും വൈകിട്ട് മൂന്നിനും 4.30 നും വൈകിട്ട് ഏഴിനും ദിവ്യബലി, നൊവേന, ആരാധന. ഫാ. ലെനിന്‍ പുത്തന്‍വീട്ടില്‍, ഫാ. രൂപേഷ് മൈക്കിള്‍ കളത്തില്‍, ഫാ. ലിനോ കുര്യന്‍ ഒ.എസ്.ജെ, ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ, ഫാ. റോഫിന്‍ റാഫേല്‍ ഐ.വി.ഡി. എന്നിവര്‍ മുഖ്യകാര്‍മികരായിരിക്കും.

ആറിന് രാവിലെ 6.30 നും 10.30 നും ദിവ്യബലി, നൊവേന. വൈകിട്ട് 4.30 ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. തോമസ് പടമാട്ടുമ്മല്‍ മുഖ്യകാര്‍മികനായിരിക്കും. വൈകിട്ട് ഏഴിന് ദിവ്യബലി. ഏഴിന് രാവിലെ 6.30 നും 10.30 നും ദിവ്യബലി, നൊവേന. വൈകിട്ട് 4.30 ന് ദിവ്യബലി, നൊവേന, ആരാധന. ആലപ്പുഴ സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപ്പറമ്പില്‍ മുഖ്യകാര്‍മികനാകും. വൈകിട്ട് ഏഴിന് ദിവ്യബലി.

എട്ടിന് രാവിലെ 6.30 നും 10.30 നും ദിവ്യബലി, നൊവേന. വൈകിട്ട് 4.30 ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ജോസ് ചാലയ്ക്കല്‍ (സിറോ മലബാര്‍ റീത്ത്) മുഖ്യകാര്‍മികനാകും. വൈകിട്ട് ഏഴിന് ദിവ്യബലി. ഒമ്പതിന് രാവിലെ 6.30 നും 10.30 നും ദിവ്യബലി, നൊവേന. വൈകിട്ട് 4.30 ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ജോണി മേനാച്ചേരി (സിറോ മലബാര്‍ റീത്ത്) മുഖ്യകാര്‍മികനാകും. വൈകിട്ട് ഏഴിന് ദിവ്യബലി.

10ന് ഞായറാഴ്ച തിരുഹൃദയ തിരുനാള്‍ ആഘോഷിക്കും. രാവിലെ 6.30 ന് ദിവ്യബലി. ഫാ. ജോര്‍ജ് പാടശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പ്രവീണ്‍ വചനസന്ദേശം നല്‍കും. 8.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ ജക്കോബി ഒ.എസ്.ജെ. മുഖ്യകാര്‍മികനാകും. ഫാ. ഷാബു കുന്നത്തൂര്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഫാ. പ്രോസ്പര്‍ സി.എം.ഐ. നേര്‍ച്ചപ്പായസം ആശിര്‍വദിക്കും. വൈകിട്ട് 6.30 ന് ഇംഗ്ലീഷ് ദിവ്യബലിക്ക് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനാകും.

11ന് പ്രസുദേന്തി ദിനമായി ആചരിക്കും. ഫാ. ജോയ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് ഏഴിന് ദിവ്യബലി. 12 ന് ഊട്ടുതിരുനാള്‍ ദിനത്തില്‍ രാവിലെ 6.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ആരാധന. രാവിലെ 8.30ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. നീല്‍ ചടയംമുറി മുഖ്യകാര്‍മികനാകും.

9.30ന് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം ഊട്ടുസദ്യ ആശിര്‍വദിക്കും. 10.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ആരാധന. ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ ആരാധന നയിക്കും. വൈകിട്ട് മൂന്നിന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ഷൈജന്‍ കളത്തില്‍ മുഖ്യകാര്‍മികനാകും. 4.30ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ജോസഫ് ഒളാട്ടുപുറം മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് ഏഴിന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ആരാധന.

തിരുനാളിനോടനുബന്ധിച്ച് കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 നിര്‍ധന യുവതികള്‍ക്കുള്ള വിവാഹധനസഹായം നല്‍കും. ഇതിന്റെ വിതരണോദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു. മൂന്ന് നിര്‍ധനയുവതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കിയത്. 10 പേര്‍ക്കായി അഞ്ചുലക്ഷം രൂപയാണ് തിരുനാളിനോടനുബന്ധിച്ച് വിവാഹധനസഹായം നല്‍കുന്നത്.

ഊട്ടുതിരുനാളിനോടനുബന്ധിച്ച് 35,000 നേര്‍ച്ച പായസ കണ്ടെയ്‌നറുകളാണ് ഇത്തവണ ഒരുക്കുന്നത്. കൂടാതെ 40,000 പേര്‍ക്കുള്ള പാര്‍സല്‍ ഭക്ഷണവും ഇക്കുറി ഒരുക്കുന്നുണ്ട്. തിരുനാളിനെത്തുന്നവരുടെ സൗകര്യാര്‍ഥം 70,000 ചതുരശ്ര അടി വിസ്ത്തീര്‍ണത്തിലുള്ള പന്തല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടുലക്ഷത്തിലധികം പേര്‍ക്കുള്ള നേര്‍ച്ചസദ്യയാണ് ഇത്തവണ ഒരുക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നേര്‍ച്ചസദ്യ ഉണ്ടായിരിക്കും. 101 പേരടങ്ങുന്ന തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

 

English summary
lathin church oottu thirunal;Marriage assistance to 10 young women
topbanner

More News from this section

Subscribe by Email