Tuesday August 21st, 2018 - 6:32:am
topbanner

കനത്ത മഴ: തൃശൂര്‍ ജില്ലയില്‍ 13 വീടുകള്‍ തകര്‍ന്നു; 55,000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു

Aswani
കനത്ത മഴ: തൃശൂര്‍ ജില്ലയില്‍ 13 വീടുകള്‍ തകര്‍ന്നു; 55,000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു

തൃശൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിലും കാറ്റിലും 13 വീടുകള്‍ തകര്‍ന്നു. ആനന്ദപുരം, കിഴക്കേ ചാലക്കുടി, വടക്കുംഭാഗം, അതിരപ്പിള്ളി, പാപ്പിനിശ്ശേരി, കല്ലൂര്‍, ഏറിയാട്, ഇയ്യാല്‍ വില്ലേജുകളിലായാണ് വീടുകള്‍ തകര്‍ന്നത്. 55,000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മഴ മാറിനിന്നെങ്കിലും ഇന്നലെയും വെളളക്കെട്ട് ഒഴിഞ്ഞില്ല. റോഡുകളിലെ മഴവെള്ളം ഒഴുകിവരുന്നത് വീടുകളിലേക്കാണ്. റോഡരികില്‍ കാനയില്ലാത്തതാണ് പലയിടങ്ങളിലും പ്രശ്‌നം സൃഷ്ടിക്കുന്നത്. ചളിവെള്ളം കിണറുകളിലേക്കിറങ്ങി കുടിവെള്ളം മലിനമാകുന്നതും രൂക്ഷമായിട്ടുണ്ട്.

ദേശീയപാതയിലും അനുബന്ധറോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. മണ്ണുത്തി സെന്ററിലെ നടത്തറ റോഡില്‍ രൂക്ഷമായ വെള്ളക്കെട്ടിനു പരിഹാരമായില്ല. മണ്ണുത്തിയിലെ പുതിയമേല്‍പാലത്തില്‍ വെള്ളക്കെട്ടു മൂലം ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്.

പലയിടത്തും റോഡിനേക്കാള്‍ ഉയരത്തിലുള്ള അഴുക്കുചാലുകളും വെള്ളക്കെട്ടിന് ഇടയാക്കുന്നത്. വെളളക്കെട്ടുളള റോഡുകളില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. കനത്ത മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പീച്ചി ഡാമില്‍ 68 മീറ്ററും ചിമ്മിനി ഡാമില്‍ 52 മീറ്ററും വാഴാനിയില്‍ 50.27 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.

English summary
heavy rain; 13 houses broken down in thrissur district; district collector informed that reported a loss of Rs 55,000
topbanner

More News from this section

Subscribe by Email