Tuesday August 21st, 2018 - 4:01:am
topbanner

വിൽവട്ടം ആരോഗ്യകേന്ദ്രം പ്രവർത്തനോദ്ഘാടനം 19 ന്

Aswani
വിൽവട്ടം ആരോഗ്യകേന്ദ്രം പ്രവർത്തനോദ്ഘാടനം 19 ന്

തൃശൂർ: ആർദ്രം പദ്ധതിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷനിലെ വിൽവട്ടത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനവും മെയ് 19 ന് നടക്കും. രാവിലെ 11.30 ന് വിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ ബീന മുരളി മുഖ്യാതിഥിയാകും. കൃഷി വകുപ്പു മന്ത്രിയും സ്ഥലം എം എൽ എ യുമായ അഡ്വ. വി എസ് സുനിൽകുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 35.70 ലക്ഷം രൂപ ഉപയോഗിച്ചാണ് വിൽവട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒന്നാം നിലയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.

യോഗത്തിൽ കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ബാബു, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എം പി ശ്രീനിവാസൻ, നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി സുകുമാരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഫ്രാൻസിസി ചാലിശ്ശേരി, നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീന ചന്ദ്രൻ, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ജെയിംസ്, കൗൺസിലർമാരായ ശാന്ത അപ്പു, കൃഷ്ണൻകുട്ടി മാസ്റ്റർ, പ്രേമകുമാരൻ, അഡ്വ. വി കെ സുരേഷ് കുമാർ, അഡ്വ. സുബി ബാബു, ബൈജു പ്രസീജ ഗോപകുമാർ, തൃശൂർ കോർപ്പറേഷൻ സെക്രട്ടറി എം നിസാറുദ്ദീൻ, തൃശൂർ ഡെപ്യുട്ടി മെഡിക്കൽ ഒാഫീസർ ഡോ. ബിന്ദു തോമസ്, പി കെ രാജു, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഒാഫീസർ ഇൻചാർജ്ജ് ഡോ. ബേബി ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എൽ റോസി സ്വാഗതവും വിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫീസർ ഡോ. എം കെ കിഷോർകുമാർ നന്ദിയും പറയും.

Read more topics: thrissur, vilvattom, inauguration
English summary
vilvattom health center inauguration on may 19
topbanner

More News from this section

Subscribe by Email