Thursday September 20th, 2018 - 6:56:pm
topbanner
Breaking News

സംസ്ഥാന സിവിൽ സർവ്വീസ് ക്രിക്കറ്റ് : തൃശൂർ ജേതാക്കൾ

NewsDesk
സംസ്ഥാന സിവിൽ സർവ്വീസ് ക്രിക്കറ്റ് : തൃശൂർ ജേതാക്കൾ

ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവിൽ സർവ്വീസ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തൃശൂർ ജില്ലാ സിവിൽ സർവീസ് ടീം ജേതാക്കളായി. ഫൈനലിൽ മലപ്പുറം ജില്ലാ ടീമിനെ 22 റൺസിന് തോൽപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ ഹിരൺമോഹന്റെ ഒാൾ റൗണ്ട് പ്രകടനമികവിലൂടെയാണ് തൃശൂർ ജില്ലാ ടീം പ്രഥമ കീരിടം ചൂടിയത്. ആലപ്പുഴ, പാലക്കാട് ജില്ലകളെയും സെമിഫൈനിൽ തിരുവനന്തപുരം ജില്ലയേയും പരാജയപ്പെടുത്തിയാണ് തൃശൂർ ജേതാക്കളായത്.

ടി ഒ ജോയ് നയിച്ച ടീമിൽ കെ കെ സുരേഷ്, പി സി ജിയോ, എം യു രതീഷ്, സുനിൽ രാമചന്ദ്രൻ, ഹിരൺ മോഹൻ, ടി എം മിഥുൻ, പി ആർ രതീഷ്, എൻ ആർ ശ്രീജേഷ്, എം ആർ നവീൻ, ടി കെ ശ്രീജിത്ത്, സമ്പത്ത്കുമാർ, ജ്യോഫിൻ പ്രവീൺ, കൃഷ്ണദാസ്, ഗോകുൽദാസ് എന്നിവർ അംഗങ്ങളായിരുന്നു.

Read more topics: thrissur, civil service, cricket
English summary
thrissur civil service cricket team winners
topbanner

More News from this section

Subscribe by Email