Tuesday September 25th, 2018 - 6:48:pm
topbanner

ബാലവകാശ സംരക്ഷണ വാരാചരണം; ഫ്ളാഗ് ഒാഫ് ചെയ്തു

RAsh
ബാലവകാശ സംരക്ഷണ വാരാചരണം; ഫ്ളാഗ് ഒാഫ് ചെയ്തു

ബാലവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 20 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വാഹനപ്രചരണ ജാഥ നവംബർ 16, 18 തീയതികളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തും. വാഹനപ്രചരണത്തിന്റെ ഫ്ളാഗ് ഒാഫ് സബ് കളക്ടർ ഡോ.രേണുരാജ് കളക്ടറേറ്റിൽ നിർവഹിച്ചു.

സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, ചൈൽഡ് ലൈൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇരിങ്ങാലക്കുട കൈ്രസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ തെരുവു നാടകം അരങ്ങേറി. ജില്ലാ ശിശു സംരക്ഷണ ഒാഫീസർ മുകുന്ദൻ സ്വാഗതവും ജില്ലാ പ്രൊബേഷൻ ഒാഫീസർ നന്ദിയും പറഞ്ഞു.

English summary
thrissur child protection flag off collector
topbanner

More News from this section

Subscribe by Email