Thursday September 20th, 2018 - 10:08:pm
topbanner
Breaking News

അഴീക്കോട് മുസിരീസ് ജങ്കാറിന് ഉജ്ജ്വല പ്രതികരണം

RAsh
അഴീക്കോട് മുസിരീസ് ജങ്കാറിന് ഉജ്ജ്വല പ്രതികരണം

അറ്റകുറ്റപണികൾക്കായി സർവ്വീസ് നിർത്തിവച്ചിരുന്ന അഴീക്കോട്-മുസിരീസ് ജങ്കാർ, കൊച്ചിൻഷിപ്പ് യാർഡിൽ 1.60 കോടി രൂപ ചെലവഴിച്ച് പണികൾ പൂർത്തീകരിച്ച് സർവ്വീസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് ജങ്കാർ അറ്റകുറ്റപ്പണികൾക്കായി സർവ്വീസ് നിർത്തിയത്. ചിരകാലാഭിലാഷം സാക്ഷാത്കരിച്ചതിന്റെ പ്രതികരണമാണ് ജങ്കാർ സർവ്വീസിന് ലഭിച്ചത്. കേന്ദ്ര-പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻഷിപ്പ് യാർഡിനായിരുന്നു അറ്റകുറ്റപ്പണിയുടെ ചുമതല. ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ സ്വാഗതം പറഞ്ഞു.

മെമ്പർമാരായ ശങ്കരനാരായണൻ, സുരേഷ് ബാബു, ഉദയപ്രകാശ്, സിജി മോഹൻദാസ്, വി.ജി.വിഷ്ണു എന്നിവരും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്.മജീദ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അംബിക ശിവപ്രിയൻ, ജ്യോതി സുനിൽ, പ്രസീന റാഫി, ഫിനാൻസ് ഒാഫീസർ ഉഷാനന്ദിനി, ഹെഡ് ക്ലാർക്ക് ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളളതാണ് അഴീക്കോട് മുസിരീസ് ജങ്കാർ സർവ്വീസ്.

English summary
thrissur azhikkode musiris jaggar renewed started service
topbanner

More News from this section

Subscribe by Email