Monday August 20th, 2018 - 6:55:pm
topbanner

തൃശ്ശൂരിൽ കഞ്ചാവും വട്ടുഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍ : വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്

Aswani
തൃശ്ശൂരിൽ കഞ്ചാവും വട്ടുഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍ : വാഹന പരിശോധനയിലാണ് പ്രതികൾ  പിടിയിലാകുന്നത്

തൃശൂര്‍: വില്പനയ്ക്കായി ബൈക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന വട്ടുഗുളിക എന്നറിയപ്പെടുന്ന 30 നൈട്രാസപ്പാം ഗുളികകളുമായി ചിറനെല്ലൂര്‍ വലനാത്ത് പണിയില്‍ ജിത്തു കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അശോക്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായി.

പ്രതി സഞ്ചരിച്ചിരുന്ന ബജാജ് പള്‍സര്‍ 220 ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കുന്നംകുളം-തൃശൂര്‍ ഹൈവേയിലുള്ള കേച്ചേരിക്കടുത്ത് മഴുവഞ്ചേരിക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി 15 വട്ടുഗുളികകള്‍ വീതമുള്ള സ്ട്രിപ്പിന് 500 രൂപ ഈടാക്കിയാണ് കോളജ് വിദ്യാര്‍ഥികള്‍ക്കുംമറ്റും വില്പന നടത്തുന്നതെന്നും ഇയാള്‍ കുറച്ചുകാലങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റൊരു വ്യത്യസ്ത റെയ്ഡിലായി 10 പൊതിയോളം കഞ്ചാവ് സൂക്ഷിച്ചതിന് കുറുക്കന്‍പാറ വാണിയംപറമ്പില്‍ ആദര്‍ശ് പിടിയിലായി. വലിയ അളവില്‍ കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വില്പന നടത്തിവരികയായിരുന്നു ആദര്‍ശ്. അഞ്ച് ഗ്രാമിന്റെ ഒരുപൊതിക്ക് 500 രൂപ ഈടാക്കിയാണ് വില്പന നടത്തുന്നത്. പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ജെ. ജോര്‍ജ്, കെ. സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. ഷാജി, ഡിക്‌സന്‍, വി. ഡേവിസ്, ടി.ജെ. ജോസ്, ഷെയ്ക്ക് അഹദ്, മിക്കി ജോണ്‍, സെല്‍വി പി.കെ. എന്നിവര്‍ ഉണ്ടായിരുന്നു.

 

English summary
Two persons have been arrested in Thrissur with naitrasappam tablet and drugs
topbanner

More News from this section

Subscribe by Email