Friday July 20th, 2018 - 2:12:pm
topbanner
Breaking News

കേരള സംഗീത നാടക അക്കാദമി പുരസ്ക്കാര സമർപ്പണം 14 ന് തൃശ്ശൂരിൽ

Aswani
കേരള സംഗീത നാടക അക്കാദമി പുരസ്ക്കാര സമർപ്പണം 14 ന് തൃശ്ശൂരിൽ

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനവും ജൂലൈ 14 രാവിലെ 10.30 ന് തൃശൂർ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലൻ നിർവഹിക്കും. സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ പി എ സി ലളിത അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ എന്നിവർ ആശംസ നേരും. കെ എം രാഘവൻ നമ്പ്യാർ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗോപിനാഥ് മുതുകാട് എന്നീ പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും നിർവാഹക സമിതി അംഗം അഡ്വ. വി ഡി പ്രേംപ്രസാദ് നന്ദിയും പറയും. 2017 ലെ സംസ്ഥാന ഫെല്ലോഷിപ്പ് ഉൾപ്പെടെയുളള പുരസ്ക്കാരങ്ങളും 2018 ലെ അന്താരാഷ്ട്ര നാടകോത്സവ മാധ്യമ പുരസ്ക്കാരങ്ങളും സാംസ്കാരിക മന്ത്രി വിതരണം ചെയ്യും.

വൈകീട്ട് 5.30 ന് അമേച്വർ ലഘു നാടക മത്സരം, പ്രവാസി അമേച്വർ നാടക മത്സരം എന്നിവയിൽ സമ്മാനർഹരായവർക്കുളള പുരസ്ക്കാരം കൽപിത സർവലകാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ വിതരണം ചെയ്യും. ജൂലൈ 13 വൈകീട്ട് 6 ന് ഡോ. നർമ്മദയുടെ വയലിൻ കച്ചേരിയും ജൂലൈ 14 വൈകീട്ട് 6.30 ന് കോഴിക്കോട് നാടകഗ്രാമത്തിന്റെ ജ്ജ് നല്ലൊരു മനസ്നാകാൻ നോക്ക് എന്ന നാടകവും അരങ്ങേറും.

English summary
Kerala Sangeetha Nataka Akademi award distribution is on july 14 at thrissur
topbanner

More News from this section

Subscribe by Email