Sunday September 22nd, 2019 - 7:43:am
topbanner
Breaking News
jeevanam

ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : അഞ്ചോളം ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

Anusha Aroli
ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം :  അഞ്ചോളം ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേകാട് കപ്ലിയങ്ങാട് ക്ഷേത്രത്തിന് സമീപം കണ്ടേങ്ങാട്ടില്‍ പരേതനായ രാജന്റെ മകനും ബി.ജെ.പി പ്രവര്‍ത്തകനുമായ രഞ്ജിത്ത് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ വടക്കേകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി ബി.എം.എസ് പ്രവര്‍ത്തകന്‍ ഷിജുവടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്നലെ വൈകീട്ട് 3 മണിയോടെ പരൂര്‍ വാക്കത്തി റോഡില്‍ അഞ്ഞൂര്‍ സ്വദേശി ഷിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. മരിച്ച രഞ്ജിത്തും ഷിജുവും ഉള്‍പ്പെടെ ആറോളം പേര്‍ ക്വാര്‍ട്ടേഴിസില്‍ ഇരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിടിവലിക്കിടെ രഞ്ജിത്തിനു കുത്തേല്‍ക്കുകയുമായിരുന്നു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനാണ് ഷിജുവിനെ കൂടാതെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

കുത്തേറ്റ രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നേരത്തെ പ്രദേശത്തെ പൂരാഘോഷത്തിനിടെ ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായും പറയപ്പെടുന്നു. ഇതേചൊല്ലി വീണ്ടുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു. രഞ്ജിത്ത് അവിവാഹിതനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംസ്‌കാരം ഇന്ന്. ഗുരുവായൂര്‍ എസി.പി. എം.മുരളീധരന്‍, വടക്കേകാട് എസ്.എച്ച്.ഒ വി. രാജേഷ്‌കുമാര്‍, എസ്,ഐ, പ്രദീപ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Viral News

English summary
in thrissur BJP activist Strangled : five BJP activist are arrested
topbanner

More News from this section

Subscribe by Email