Monday March 25th, 2019 - 7:59:pm
topbanner
topbanner

പ്രണയത്തില്‍ നിന്നും പിന്മാറി; കാമുകന്റെ ബൈക്ക് കത്തിക്കാന്‍ കാമുകിയുടെ ക്വട്ടേഷന്‍

NewsDesk
പ്രണയത്തില്‍ നിന്നും പിന്മാറി; കാമുകന്റെ ബൈക്ക് കത്തിക്കാന്‍ കാമുകിയുടെ ക്വട്ടേഷന്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരം ബൈക്ക് കത്തിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍, വിഷ്ണു പ്രസാദ്, സുജിത്ത് എന്നിവരാണ് കോഴിക്കോട് പോലീസിന്റെ പിടിയിലായത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന് മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതേതുടര്‍ന്ന് തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുനെതിരെ പെണ്‍കുട്ടി പ്രതികാരം ചെയ്യുകയായിരുന്നു.

ആദ്യം യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. അതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് കാമുകന്റെ ബൈക്ക് കത്തിക്കാന്‍ നഗരത്തിലെ ക്വട്ടേഷന്‍ സംഘത്തിന് ആറായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ സംഘം യുവാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു.

സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് ബൈക്ക് കത്തിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. 

നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ആത്മഹത്യ ചെയ്തു

ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

Read more topics: man, arres, fire, bike, kozhikode
English summary
three men arrested for fire bike in kozhikode
topbanner

More News from this section

Subscribe by Email