Sunday September 23rd, 2018 - 11:43:pm
topbanner

തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

NewsDesk
തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

കോഴിക്കോട്: മേയറായിരുന്ന വി.കെ.സി മമ്മദ്‌കോയ ബേപ്പൂരില്‍നിന്ന് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ പുതിയ മേയറായി ഇടതു മുന്നണിയിലെ തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റു.

71 ല്‍ 46 വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചത്. അഡ്വ. പി.എം. സുരേഷ് ബാബുവായിരുന്നു യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഇദ്ദേഹത്തിനു 19 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍. സതീഷ്‌കുമാര്‍ ആറു വോട്ടുകള്‍ നേടി.

തെരഞ്ഞെടുപ്പു നടപടികള്‍ക്കു ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് പുതിയ മേയര്‍ ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് തോട്ടത്തില്‍ കോഴിക്കോടിന്റെ നഗരപിതാവാകുന്നത്.

 

English summary
Thottathil Raveendran new Kozhikode mayor
topbanner

More News from this section

Subscribe by Email