Wednesday November 21st, 2018 - 6:38:pm
topbanner

ഭര്‍ത്താവല്ലാതെ ആരും തൊടരുത്: പുഴയില്‍ മുങ്ങിതാഴാന്‍ നേരത്ത് യുവതിയുടെ ശാഢ്യം

NewsDesk
ഭര്‍ത്താവല്ലാതെ ആരും തൊടരുത്: പുഴയില്‍ മുങ്ങിതാഴാന്‍ നേരത്ത് യുവതിയുടെ ശാഢ്യം

തൊടുപുഴ: ബൈക്ക് പാലത്തിടിച്ച് പുഴയിലേക്ക് വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരന്‍ യുവതിയുടെ പ്രതികരണം കേട്ട് ഞെട്ടി. ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം.

സംഭവം തൊടുപുഴയിലാണ്. തൊമ്മന്‍കുത്ത് കാണാന്‍ ബൈക്കില്‍ വന്നതാണ് ദമ്പതികള്‍. ബൈക്കില്‍ പോകുന്നതിനിടെ പാലത്തിലെ തൂണില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിടിച്ചു. യുവതി തെറിച്ചു പുഴയിലും വീണു. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. വെള്ളത്തില്‍ വീണ യുവതിക്കു ഭാഗ്യത്തിന് പുല്‍പ്പടര്‍പ്പില്‍ പിടുത്തംകിട്ടി.

നീന്തലറിയാത്ത ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ബൈക്കിനു പിന്നില്‍ വന്നിരുന്ന നാട്ടുകാരനും പട്ടാളക്കാരനുമായ വ്യക്തി, യുവതിയെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയത്. എന്നാല്‍ പുഴയിലേക്കിറങ്ങിയ രക്ഷകനോട് തന്റെ ശരീരത്തില്‍ തൊടരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം. പുഴയിലേയ്ക്കിറങ്ങിയ ആള്‍ അത്‌കേട്ട് ഞെട്ടിപ്പോയി. പുഴയിലെ പുല്ലില്‍ പിടിച്ചു നിന്ന യുവതിയെ രക്ഷിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. പുല്ലില്‍ നിന്ന് പിടി വിട്ട് അടുത്ത പുല്‍ക്കൂട്ടത്തില്‍ പിടിച്ച് നില്‍ക്കുമ്‌ബോഴായിരുന്നു നാട്ടുകാര്‍ രക്ഷിക്കാന്‍ എത്തിയത്.

ഇങ്ങനെ പോയാല്‍ യുവതിയുടെ പണി തീരുമെന്ന ബോധ്യം വന്ന നാട്ടുകാരിലൊരാളായ പട്ടാളക്കാരന്‍ പുഴയിലിറങ്ങി. ബഹളംവച്ചെങ്കിലും യുവതിയെ എടുത്തു തോളത്തിട്ടു കരയ്ക്കുകയറ്റി. പെങ്ങളെ മുങ്ങിച്ചാകാന്‍ തുടങ്ങുമ്പോള്‍ ഇതുപോലെ നിര്‍ബന്ധബുദ്ധി കാണിക്കല്ലേയെന്ന ഉപദേശവും നല്കിയാണ് രക്ഷകനും നാട്ടുകാരും മടങ്ങിയത്.

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍

Read more topics: thodupzha, house wife, rescue
English summary
thodupzha skid house wife in river rescue
topbanner

More News from this section

Subscribe by Email