Tuesday June 25th, 2019 - 3:23:pm
topbanner
topbanner

'ഇക്ക മാത്രം എന്നെ പിടിച്ചാ മതിയെന്ന് യുവതി പറഞ്ഞിട്ടില്ല': യുവതിയെ രക്ഷിച്ച പട്ടാളക്കാരന്‍ പറയുന്നു

NewsDesk
'ഇക്ക മാത്രം എന്നെ പിടിച്ചാ മതിയെന്ന് യുവതി പറഞ്ഞിട്ടില്ല': യുവതിയെ രക്ഷിച്ച പട്ടാളക്കാരന്‍ പറയുന്നു

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് പുഴയില്‍ വീണ യുവതി, തന്നെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് വാശിപിടിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. സംഭവത്തിന്റെ സത്യമന്വേഷിച്ച് മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം അസത്യമാണെന്നും രാഹുല്‍ പറയുന്നു.

രാഹുൽ പറയുന്നതിങ്ങനെ:

'കഴിഞ്ഞ ശനിയാഴ്ച രാത്രി തൊടുപുഴയില്‍നിന്ന് സ്വദേശമായ തൊമ്മന്‍കുത്തിലേക്ക് പോകുകയായിരുന്നു. തൊമ്മന്‍കുത്ത് പാലത്തിനടുത്തത്തെിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന് മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന് കരുതി. പിന്നീട് ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക് എടുത്തുചാടി. ഇതിനിടെ പിറ്റേദിവസം ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും വില കൂടിയ മൊബൈലും നഷ്ടമായി. മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന് യുവതിയുടെ അടുത്തത്തെുമ്പോഴേക്കും അവര്‍ താനേ പിടിച്ച് എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്കു നടന്നത്തെിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക് ഇറങ്ങിവന്നു.

'ഇനി ഇക്ക സഹായിച്ചോളും' എന്ന് യുവതി പറഞ്ഞു. എനിക്ക് അവരെ സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ എന്നോട് തൊടരുതെന്നു പറയുകയോ ചെയ്തിട്ടില്ല. ടിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടിവന്നു. ഇത്രയുമാണുണ്ടായത്. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളൊന്നും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല.'

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കള്ളക്കഥകളാണെന്ന് യുവതിയും ഭര്‍ത്താവും പറയുന്നു. കരയിലേക്ക് കയറുകയായിരുന്ന തന്നോട് അവശത കണ്ട് ഒരാള്‍ എടുക്കണോ എന്ന് ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്നാണ് താന്‍ പറഞ്ഞതെന്നും മറ്റ് പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണും യുവതി വ്യക്തമാക്കി.

കടപ്പാട്: കൈരളി ന്യൂസ്

അമലപോളിന് തമിഴില്‍ അപ്രഖ്യാപിതവിലക്ക്: കാരണം വിവാഹമോചനം തന്നെ

കല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ട വരന്‍ ഈ കല്യാണം വേണ്ടെന്ന്!

അടുത്ത ടോമിന്‍ ജയന്തിക്കായി കാത്തിരിക്കുന്നു; തച്ചങ്കരിയെ പരിഹസിച്ച് എന്‍ എസ് മാധവന്‍

 

Read more topics: thodupuzha, thommankunhu,
English summary
thodupuzha thommankunhu news
topbanner

More News from this section

Subscribe by Email