Saturday October 20th, 2018 - 3:33:am
topbanner
Breaking News

മനുഷ്യാവകാശ സെമിനാറും സൗജന്യ പുസ്‌തക വിതരണവും ജസ്റ്റീസ്‌ മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്യും

Aswani
മനുഷ്യാവകാശ സെമിനാറും സൗജന്യ പുസ്‌തക വിതരണവും ജസ്റ്റീസ്‌ മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്യും

തൊടുപുഴ: ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 26 ശനിയാഴ്‌ച രാവിലെ 10 ന്‌ തൊടുപുഴ എ. പി. ജെ അബ്‌ദുള്‍ കലാം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച്‌ നടത്തുന്ന മനുഷ്യാവകാശവും പൊതുജനങ്ങളും എന്ന വിഷയത്തെപ്പറ്റി സെമിനാറും തൊടുപുഴ ബ്ലോക്കിനു കീഴിലുള്ള മുഴുവന്‍ അംഗന്‍വാടികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ പുസ്‌തക  വിതരണവും നടത്തപ്പെടുന്നു. പ്രസ്‌തുത സമ്മേളനത്തിന്റെ ഉത്‌ഘാടനം കേരള മനുഷ്യാവകാശ കമ്മീഷന്‍ ആക്‌ടിംഗ്‌ ചെയര്‍മാന്‍ ജസ്റ്റിസ്‌ പി. മോഹന്‍ദാസ്‌ നിര്‍വ്വഹിക്കുന്നതായിരിക്കും.

സ്‌ക്കൂള്‍ പുസ്‌തക പ്രസാധക രംഗത്തെ പ്രമുഖരായ ആഷികാ ബുക്ക്‌ ഹൗസ്‌ കുട്ടികള്‍ക്കുള്ള പുസ്‌തകങ്ങള്‍ സൗജന്യമായി നല്‍കുന്നു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സിനോജ്‌ ജോസ്‌ പുസ്‌തകവിതരണോത്‌ഘാടനം നിര്‍വ്വഹിക്കുന്നു.

ജില്ലാ പ്രസിഡന്റ്‌ മാത്യു അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ സ്ഥാപക പ്രസിഡന്റ്‌ ഡോ. പി. സി. അച്ചന്‍കുഞ്ഞ്‌, നാഷണല്‍ ചെയര്‍മാന്‍ കെ. യു. ഇബ്രാഹം, സംസ്ഥാന പ്രസിഡന്റ്‌ ടി. പി. മോഹനന്‍, ഓര്‍ഗനൈസര്‍ ആര്‍. ആര്‍. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലിലന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി. എ. ജോര്‍ജ്ജ്‌, ട്രഷറര്‍ ജോസ്‌ മറാടിക്കുന്നേല്‍, എച്ച്‌. അര്‍. എഫ്‌. വനിതാ സെല്‍ പ്രസിഡന്റ്‌ ബേബി ടേം എന്നിവര്‍ സംസാരിക്കുന്നതാണ്‌.

Read more topics: thodupuzha, human rights, seminar
English summary
human rights seminar and free books distribution will inaugurated by justice mohandas
topbanner

More News from this section

Subscribe by Email