Friday November 16th, 2018 - 5:43:pm
topbanner

ജന്മനാ കിടപ്പിലായ 20 കുട്ടികളുമായുള്ള 'സ്നേഹ യാത്ര'യ്ക്ക് ഊഷ്മളമായ ഫ്ളാഗ് ഓഫ്

NewsDesk
ജന്മനാ കിടപ്പിലായ 20 കുട്ടികളുമായുള്ള 'സ്നേഹ യാത്ര'യ്ക്ക് ഊഷ്മളമായ ഫ്ളാഗ് ഓഫ്

ആയഞ്ചേരി/ കോഴിക്കോട്: തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിന്റെ വസന്തങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ട,, വീട്ടിൽ ജന്മനാ കിടപ്പിലായിപ്പോയ 20 കുട്ടികളെയും അവരുടെ അമ്മമാരെയും പങ്കെടുപ്പിച്ച് തോടന്തർ ബി.ആർ.സി. നടത്തുന്ന ഹൈദരബാദിലേക്കൊരു സ്നേഹ യാത്രയുടെ ഫ്ളാഗ് ഓഫ് വടകര DYSPശ്രീ കെ. സുദർശൻ ഫ്ളാഗ് ഓഫ് ചെയതു.

ചടങ്ങിൽ തിരുവള്ളൂർ മുരളി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) എ. പ്രദി പ്കുമാർ, ചുണ്ടയിൽ മൊയതു ഹാജി, ഇക്ബാൽ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, സി.പി. അബ്ദുറഹിമാൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, പി.പി. അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു.

BP0 എടത്തട്ട രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു, 5 ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ കൊച്ചിയിൽ നിന്നം വിമാനമാർഗമാണ് ഹൈദരബാദിലേക്ക് യാത്ര ചെയ്യുന്നത്, നിരവധി നാട്ടുകാർ ചടങ്ങിൽ പങ്കെടുത്ത്.

എല്ലാവർണങ്ങളും കാഴ്ചകളും ആനന്ദങ്ങളും അനുഭവിക്കാനാവാതെ നാലു ചുവരുകൾക്കുള്ളിൽ കിടപ്പിലായ മാലാഖമാർ നെടുമ്പാശ്ശേരിയിൽ നിന്നും ഹൈദരാബാദിലേക്ക് വിമാന ചിറകുകളിലേറി പറക്കും തുടർന്ന് റാമു ജി ഫിലിം സിറ്റിയിൽ തങ്ങളുടെ വേദനകൾ മറന്ന് അവർ ചിത്രശലഭങ്ങളെ പോലെ പാറി പറക്കും ബി ആർ സി യിൽ നിന്ന് ജനപ്രതിനിധികളും സാംസ്കാരിക നായകരും നാട്ടുകാരും പാലിയേറ്റിവ് പ്രവർത്തകരും ചേർന്ന് യാത്രഫ്ലാഗ്‌ ഓഫ് ചെയ്യും. സമൂഹത്തിലെ നാനാതുറയിലുമുള്ള സുമനസ്സു കളുടെയും പിന്തുണയോടെയാണ് യാത്ര.

ഫോട്ടോസ്: വിജീഷ് ലിയോ 

Read more topics: kozhikode, aayancheri, snehayathra
English summary
kozhikode aayancheri thodannur brc snehayathra
topbanner

More News from this section

Subscribe by Email